image

7 Sep 2023 10:41 AM GMT

News

ജി20: സുരക്ഷയുടെ കോട്ടകെട്ടി ഡെല്‍ഹി

MyFin Desk

delhi as bastion of security for g20 | fighter jets and drones transform New Delhi into a fortress
X

Summary

  • സായുധസേന മുതല്‍ യുദ്ധവിമാനങ്ങള്‍വരെ ഒരുങ്ങി
  • അല്‍രാജ്യങ്ങളും നിരീക്ഷണത്തില്‍
  • വെള്ളിയാഴ്ചയോടെ, ന്യൂഡല്‍ഹിയിലേക്കുള്ള പ്രവേശനം ബുദ്ധിമുട്ടാകും


ജി20 ഉച്ചകോടിക്കായി ന്യൂഡെല്‍ഹിയില്‍ സുരക്ഷയുടെ കോട്ടയൊരുക്കി ഇന്ത്യ. ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കള്‍ ദേശീയതലസ്ഥാനത്ത് വിമാനമിറങ്ങുമ്പോള്‍ അസാധാരണമായ സുരക്ഷാനടപടികളാല്‍ കവചിതമാണ് ദേശീയ തലസ്ഥാനം. വിമാനത്താവളത്തിലേക്കുള്ള യാത്രാവിമാനങ്ങള്‍ നിരോധിച്ചു. സന്ദര്‍ശിക്കുന്ന നേതാക്കള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി സായുധ സേന കമാന്‍ഡോകള്‍, ബോംബ് നിര്‍വീര്യമാക്കല്‍ സ്‌ക്വാഡുകള്‍, ഡിറ്റക്ഷന്‍ ടീമുകള്‍, ആന്റി ഡ്രോണ്‍ സാങ്കേതികവിദ്യ, രാസ, ആണവ ഭീഷണികള്‍ക്കുള്ള ദ്രുത പ്രതികരണ സംഘം, ദീര്‍ഘദൂര നിരീക്ഷണ വിമാനങ്ങള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയെല്ലാം ഡെല്‍ഹിയും രാജ്യവും അയല്‍പക്കങ്ങളുമെല്ലാം നിരീക്ഷിക്കുന്നു.

ഇന്ത്യ ഏറെ നാളായി കാത്തിരിക്കുന്ന നാഴികക്കല്ലാണ് ഈ ഉച്ചകോടി. അത് ഏറെ ഭംഗിയോടെയും പരാതിയില്ലാതെയും മികവു പുലര്‍ത്തി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആഗോളതലത്തിലെ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍, സാമ്പത്തിക മാന്ദ്യം, വര്‍ധിച്ചുവരുന്ന ഭക്ഷ്യ-ഊര്‍ജ്ജ വിലകള്‍ മറികടക്കാനുള്ള എന്നിവ മറികടക്കാനുള്ള ശ്രമമാണ് ഇന്ത്യ ഇന്ന് നടത്തുന്നത്. അതില്‍ രാജ്യം ഏറെ വിജയിക്കുകയും ചെയ്തു. അങ്ങനെ രാജ്യത്തെ ഉയര്‍ന്നുവരുന്ന സൂപ്പര്‍ പവറായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ അവതരിപ്പിക്കും.യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ഋഷി സുനാക്ക്, മറ്റ് രാഷ്ട്രത്തലവന്‍മാര്‍ എന്നിവരെ ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട ആഗോള സമ്മേളനങ്ങളിലൊന്നിലേക്ക് പ്രധാനമന്ത്രി സ്വാഗതം ചെയ്യും.

20 ദശലക്ഷത്തിലധികം ആളുകള്‍ വസിക്കുന്ന ഇടുങ്ങിയതും മലിനമായതുമായ ഡെല്‍ഹിയെ ശക്തിപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗത്തെപ്പറ്റി മാസങ്ങളായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആലോചിക്കുകയും തയ്യാറെടുക്കുകയുമായിരുന്നു. പുരാതന മുഗള്‍ കാലഘട്ടത്തിലെ കോട്ടകളുടെ സൗന്ദര്യം, ബസുകളും കാറുകളും റിക്ഷകളും കൊണ്ട് കുരുങ്ങിക്കിടക്കുന്ന റോഡുകള്‍ എന്നിവയെല്ലാം നഗരത്തിന്റെ പ്രത്യേകതയാണ്. ഇവിടെ നിയന്ത്രണതിനേക്കാൾ നല്ലതു അടച്ചുപൂട്ടലാണെന്ന തിരിച്ചറിവിലാണ് ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നത്. അതിനുശേഷമാണ് ഡെല്‍ഹിയില്‍ പൂര്‍ണമായഅവധി പ്രഖ്യാപിച്ചത്.

ഏതാണ്ട് 16.5 കിലോമീറ്റര്‍ ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണം പൂര്‍ണമായും സുരക്ഷാവലയത്തിലാണ്. അവിടെ ഒരു ഇലപോലും ചലിക്കുക സുരക്ഷാ ഉദ്യോഗസ്ഥരുടെ അറിവോടെ മാത്രമായിരിക്കും. ഇവിടെ ഏക്കര്‍ കണക്കിന് മാനിക്യൂര്‍ ചെയ്ത പാര്‍ക്കുകള്‍, മണല്‍ക്കല്ല് സ്മാരകങ്ങള്‍, ഉന്നതര്‍ക്ക് വേണ്ടിയുള്ള ഗംഭീരമായ ബംഗ്ലാവുകള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്.

ഗതാഗതം സുഗമമാക്കുന്നതിന്, സ്‌കൂളുകള്‍, ബാങ്കുകള്‍, വഴിയോര കടകൾ , സര്‍ക്കാര്‍ സ്ഥാപനങ്ങൾ എന്നിവയും അടച്ചിടും. അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള അതിര്‍ത്തികളും അടക്കും. , കൂടാതെ 100,000 പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും തെരുവുകളില്‍ പട്രോളിംഗ് നടത്തും. പീരങ്കികള്‍, നൂതന എഐ അടിസ്ഥാനമാക്കിയുള്ള ക്യാമറകള്‍, ജാമിംഗ് ഉപകരണങ്ങള്‍, സ്‌നിഫര്‍ നായ്ക്കള്‍ എല്ലാം ദേശീയ തലസ്ഥാനത്ത് ജാഗരൂകമാണ്.

ഇന്ത്യയിലെ ചൂടേറിയ വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള പ്രതിഷേധങ്ങള്‍ ഈ അവസരത്തില്‍ ഉണ്ടായാല്‍ അതിനെതിരെ സ്വീകരിക്കേണ്ട നിലപാടുകളും നടപടികളും എല്ലാം സജ്ജമാണ്.

ആത്യന്തികമായി, വിജയകരമായ ഒരു ഉച്ചകോടി നടത്തുന്നത് സമര്‍ത്ഥനായ ഭരണാധികാരി എന്ന നിലയില്‍ മോദിയുടെ പ്രശസ്തി വര്‍ധിപ്പിക്കും. ഈ വര്‍ഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പുകളിലും അടുത്ത വേനല്‍ക്കാലത്ത് പ്രതീക്ഷിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിലും ഇത് അദ്ദേഹത്തിന്റെ കക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സാധ്യതകളെ ശക്തിപ്പെടുത്തിയേക്കാം.

ഈ വര്‍ഷത്തെ ജി-20 ഉച്ചകോടിയുടെ ലൊക്കേഷന്‍ അതിഗംഭീരമാണ്. ഓസ്ട്രേലിയയിലെ സിഡ്നി ഓപ്പറ ഹൗസിനേക്കാള്‍ വലുതാണിത്. പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപം കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഉച്ചകോടി. ഇവിടെ നവീകരണത്തിനായി 2700 കോടി രൂപയാണ് ചെലവഴിച്ചത്.

ഉച്ചകോടിയുടെ ഓര്‍മ്മപ്പെടുത്തലുകളാണ് ഡെല്‍ഹിയില്‍ എങ്ങും. മോദിയും ജി-20 ലോഗോയും ചിത്രീകരിച്ച പോസ്റ്ററുകള്‍ റോഡരിരുകളില്‍ ഇടം പിടിച്ചു. ശില്‍പങ്ങളും ജലധാരകളും പൂക്കളും റൗണ്ട് എബൗട്ടുകള്‍ അലങ്കരിക്കുന്നു. കൂടാതെ രാത്രിയിലെ വൈദ്യുതാലങ്കാരങ്ങളും. ചാരനിറത്തിലുള്ള, മങ്ങിയ മേല്‍പ്പാലങ്ങളും റെയില്‍വേ പാലങ്ങളും സമാനമായ വര്‍ണ്ണാഭമായ മേക്കോവറുകളും നേടി. നഗരത്തിലെ പല തെരുവുകളിലും അലഞ്ഞു നടന്നിരുന്ന കുരങ്ങുകള്‍ വരെ പിടിയിലായി.

ന്യൂഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര പരിപാടികളിലൊന്നാണ് ജി-20 ഉച്ചകോടി.

ഉച്ചകോടിക്ക് മുമ്പായി, അധികാരികള്‍ സാധ്യമായ എല്ലാ സുരക്ഷാ അപകടസാധ്യതകളും പരിഗണിച്ചതായാണ് എല്ലാ തലങ്ങളില്‍ നിന്നുമുള്ള വിലയിരുത്തല്‍. സെപ്റ്റംബര്‍ 12 വരെ, ഹോട്ട് എയര്‍ ബലൂണുകള്‍ നഗരത്തിന് മുകളിലൂടെ പറത്തുന്നത് പോലും നിരോധിച്ചിട്ടുണ്ട്. പാരാഗ്ലൈഡിംഗും ഈ സമയത്ത് ഒഴിവാക്കിയിട്ടുണ്ട്.വെള്ളിയാഴ്ചയോടെ, ന്യൂഡല്‍ഹിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കപ്പെടും. നഗരത്തിൽ മെട്രോ സർവീസ് ഉണ്ടാകും, പാര്‍ലമെന്റിനും സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും സമീപമുള്ള മറ്റ് മിക്ക യാത്രകളും പോലീസ് നിരോധിക്കും. എലൈറ്റ് ജി20 അതിഥികള്‍ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സമീപവും സുരക്ഷ അതിശക്തമായിരിക്കും.