Summary
ഫെഡറൽ ബാങ്കിന്റെ ഒരു ഉപസ്ഥാപനമാന് ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസസ്
കൊച്ചി :ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസസ് (ഫെഡ്‌ഫിന) എൻ ബി എഫ് സിസ് (നോൺ ബാങ്കിങിങ് ഫിനാൻഷ്യൽ കമ്പനി) ലെ തട്ടിപ്പുകൾ നിരീക്ഷിക്കുന്നത്തിനുള്ള ചില വ്യവസ്ഥകളിൽ വീഴ്ച വരുത്തിയതിനു ആർ ബി ഐ 8 .80 ലക്ഷം രൂപ പിഴയിട്ടു.
ഫെഡറൽ ബാങ്കിന്റെ ഒരു ഉപസ്ഥാപനമാണ് നോൺ ബാങ്കിങ് ഫിനാഷ്യൽ കമ്പനി ആയ ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസസ്
ഐ പി ഒ വിപണിയിൽ പ്രവേശിക്കാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഫെഡ്‌ഫിനക്കു എതിരെയുള്ള ആർ ബി ഐയുടെ ഈ നടപടി വിപണി ഗൗരവമായി വീക്ഷിക്കും.
ഐ പി ഒ യിലൂടെ പുതിയ ഓഹരികൾ നൽകി 750 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ, മാതൃ കമ്പനിയായ ഫെഡറൽ ബാങ്ക് അവർക്കു ഫെഡ്‌ഫിനിലുള്ള ഓഹരികളിൽ 1 .64 കോടി ഓഹരികളും, പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ട്രൂ നോർത്ത് അവർക്കു ഫെഡ്‌ഫിനിലുള്ള ഓഹരികളിൽ 5 .38 കോടി ഓഹരികളും ഐ പി ഒ യിലൂടെ വിറ്റഴിക്കും.
ഐ പി ഒ ഇറക്കുന്നതിനു മുന്നോടിയായിട്ടുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ട്സ് ( ഡി ആർ എച് പി ) ഫെഡ്‌ഫിന സെബിയിൽ ഫയൽ ചെയ്തു.
ഫെഡ്‌ഫിനയുടെ മാർച്ച് 31 , 2022 ലെ കണക്കനുസരിച്ചുള്ള കമ്പനിയുടെ സാമ്പത്തികസ്ഥിതിയെ കുറിച്ചു നിയമപരമായി ആർ ബി ഐ നടത്തേണ്ട അവലോകനത്തിൽ, ആർ ബി ഐ കമ്പനിയുടെ റിസ്ക് അസ്സെസ്സ്മെന്റ് റിപ്പോർട്ടും, ഇൻസ്‌പെക്ഷൻ റിപ്പോർട്ടും, സൂപ്പർവൈസറി കത്തുകളും മറ്റും അനുബന്ധ രേഖകളും പരിശോധിച്ചതിൽ നിന്ന് ഒരു തട്ടിപ്പു ആർ ബി ഐ ക്കു റിപ്പോർട്ട് ചെയ്യുന്നതിൽ കമ്പനിയുടെ ഭാഗത്തു കാലതാമസം ഉണ്ടായി എന്ന് കണ്ടെത്തി. തുടർന്ന് കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചക്ക് എതിരെ നടപടി എടുക്കാതിരിക്കാൻ കരണമുണ്ടങ്കിൽ ബോധിപ്പിക്കാൻ ആർ ബി ഐ ആവശ്യപ്പെട്ടു. കമ്പനിയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ , ആർ ബി ഐ കമ്പനിക്കു എതിരെ പിഴ ചുമത്തി.
T