image

20 Jun 2024 10:07 AM

News

യുഎസിലേക്കുള്ള കയറ്റുമതി; മെക്‌സിക്കോയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടാന്‍ ഇന്ത്യ

MyFin Desk

india to sign fta with mexico for us exports
X

Summary

  • മെക്‌സിക്കോയുമായി എഫ്ടിഎ ഒപ്പിടുന്നതിനുള്ള സാധ്യത പഠിക്കാന്‍ തയ്യാറായി കേന്ദ്ര സര്‍ക്കാര്‍
  • ടെസ്ല ഉള്‍പ്പെടെ നിരവധി യുഎസ് കമ്പനികള്‍ മെക്‌സിക്കോയില്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്
  • ഇന്ത്യയില്‍ നിന്നുള്ള ചരക്ക് കയറ്റുമതിയുടെ 25% എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളാണ്


യുഎസിലേക്കുള്ള ഇന്ത്യയുടെ എഞ്ചിനീയറിംഗ് സാധനങ്ങളുടെ കയറ്റുമതി കുറയുന്നത് തുടരുന്നതിനാല്‍, മെക്‌സിക്കോയുമായി എഫ്ടിഎ (സ്വതന്ത്ര വ്യാപാര കരാര്‍) ഒപ്പിടുന്നതിനുള്ള സാധ്യത പഠിക്കാന്‍ തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. ടെസ്ല ഉള്‍പ്പെടെ നിരവധി യുഎസ് കമ്പനികള്‍ മെക്‌സിക്കോയില്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

ടെസ്ലയുടെ പുതിയ പ്ലാന്റ് ഉള്‍പ്പെടെ യുഎസ്എയുടെ ഭൂരിഭാഗം നിര്‍മ്മാണവും മെക്സിക്കോയിലേക്ക് മാറിയിരിക്കുന്നു. യുഎസ്എയിലേക്കുള്ള ഇന്ത്യയുടെ എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ഏക മാര്‍ഗം മെക്സിക്കോയുമായി വ്യാപാര കരാര്‍ ഉണ്ടാക്കുക എന്നതാണെന്ന് എഞ്ചിനീയറിംഗ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ഇഇപിസി) സീനിയര്‍ വൈസ് ചെയര്‍മാന്‍ പങ്കജ് ചദ്ദ പറഞ്ഞു. വാണിജ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു ബോഡിയായ ഇഇപിസി, ഇന്ത്യയുടെ എഞ്ചിനീയറിംഗ് കയറ്റുമതിയുടെ നാലിലൊന്ന് പ്രതിനിധീകരിക്കുന്നു. അതേസമയം ഇന്ത്യയില്‍ നിന്നുള്ള ചരക്ക് കയറ്റുമതിയുടെ 25% എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളാണ്.

മെക്‌സിക്കോയ്ക്ക് യുഎസുമായി എഫ്ടിഎ ഉണ്ടെങ്കില്‍, എഫ്ടിഎയുടെ കാര്യത്തില്‍ മെക്‌സിക്കോയെ ഒരു പ്ലസ് രാജ്യമായി കാണണമെന്ന് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്വാള്‍ പറഞ്ഞു. പൂനെയിലെ മഹ്രത്ത ചേംബര്‍ ഓഫ് കൊമേഴ്സ്, ഇന്‍ഡസ്ട്രി ആന്‍ഡ് അഗ്രികള്‍ച്ചറില്‍ വ്യവസായ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.