image

22 Aug 2023 1:00 PM IST

News

ഉള്ളിയുടെ കയറ്റുമതി തീരുവ, കര്‍ഷകര്‍ ഇടയുന്നു

MyFin Desk

onion export duty news
X

Summary

  • വിലക്കയറ്റം തടയുന്നതിനും ആഭ്യന്തര വിപണിയിലെ വിതരണം മെച്ചപ്പെടുത്തുന്നതിനുമായി 2023 ഡിസംബര്‍ 31 വരെയാണ് ഉള്ളി കയറ്റുമതിക്ക് സര്‍ക്കാര്‍ 40 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്.


ഉള്ളി കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കര്‍ഷകരുടെയും വ്യാപാരികളുടെയും പ്രതിഷേധ൦. എന്നാല്‍, ഉള്ളിയുടെ വില കുറയാന്‍ ഇത് കാരണമാകില്ലെന്ന് കേന്ദ്രമന്ത്രി ഭാരതി പവാര്‍ വ്യക്തമാക്കി. ഉള്ളിക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയതിനെതിരെ കര്‍ഷക സംഘടനയായ ശേത്കരി സംഘത്താന യുടെ ആഭിമുഖ്യത്തില്‍ ഉള്ളി കര്‍ഷകര്‍ തിങ്കളാഴ്ച മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍'റസ്ത റോക്കോ' പ്രക്ഷോഭം നടത്തിയിരുന്നു.

വിലക്കയറ്റം തടയുന്നതിനും ആഭ്യന്തര വിപണിയിലെ വിതരണം മെച്ചപ്പെടുത്തുന്നതിനുമായി 2023 ഡിസംബര്‍ 31 വരെയാണ് ഉള്ളി കയറ്റുമതിക്ക് സര്‍ക്കാര്‍ 40 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സർക്കാരിന്റെ ഈ നീക്കം കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടും എന്ന് നേതാക്കൾ ഭയക്കുന്നു . കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും, കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാൻ നടപടി വേണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഡിമാന്‍ഡും വിതരണവും സന്തുലിതമാക്കാന്‍ സര്‍ക്കാര്‍ കയറ്റുമതി തീരുവ തീരുമാനം എടുത്തിട്ടുണ്ടെന്നും ബഫര്‍ സ്റ്റോക്കായി രണ്ട് ലക്ഷം ടണ്‍ ഉള്ളി അധികമായി സംഭരിക്കാന്‍ നാഫെഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി പീയൂഷ് ഗോയലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബഫര്‍ സ്റ്റോക്ക് അഞ്ച് ലക്ഷം ടണ്ണായി ഉയര്‍ത്തുമെന്ന് വ്യക്തമാക്കിയിരുന്നു. വിളകള്‍ സംഭരിക്കാനുള്ള നാഫെഡിന്റെ ഇടപെടല്‍ കര്‍ഷകര്‍ക്ക് ലാഭകരമായ വില ലഭിക്കാൻ സഹായിക്കുമെന്ന് മന്ത്രിമാര്‍ അവകാശപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ മൊത്ത ഉള്ളി വിപണിയായ ലസല്‍ഗാവ് ഉള്‍പ്പെടെ ജില്ലയിലെ എല്ലാ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികളിലും (എപിഎംസി) ഉള്ളി ലേലം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ വ്യാപാരികള്‍ നേരത്തെ തീരുമാനിച്ചിരുന്നു.

മഴ മൂലം ഉള്ളി കൃഷി നശിച്ചു. അതിനാലാണ് വില വര്‍ധിച്ചത്