11 Jan 2024 4:43 PM IST
Summary
- പുതുവത്സരാഘോഷത്തിന് ലഭിച്ചത് എക്കാലത്തെയും ഉയര്‍ന്ന ഓര്‍ഡറാണെന്നു സൊമാറ്റോ സമീപകാലത്ത് അറിയിച്ചിരുന്നു
- 2022 ഡിസംബര്‍ 31ന് ഓണ്‍ലൈനില്‍ ലഭിച്ചത് 55 ലക്ഷവും 2021 ഡിസംബര്‍ 31ന് ലഭിച്ചത് 50 ലക്ഷം ഓര്‍ഡറുകളുമായിരുന്നു
- 2023 ഡിസംബര്‍ 31 ന് 3,20,000 ഡെലിവറി പാര്‍ട്ണര്‍മാരെയാണു സൊമാറ്റോ നിയോഗിച്ചത്
പുതുവര്‍ഷത്തെ വരവേല്‍ക്കാനായി 2023 ഡിസംബര്‍ 31ന് ഇന്ത്യയില്‍ ഓണ്‍ലൈനായി ലഭിച്ചത് 65 ലക്ഷം ഫുഡ് ഓര്‍ഡറുകളെന്ന് റിപ്പോര്‍ട്ട്.
2022 ഡിസംബര്‍ 31-നെ അപേക്ഷിച്ച് 18 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും റെഡ്‌സീര്‍ സ്ട്രാറ്റജി കണ്‍സല്‍ട്ടന്റ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
2022 ഡിസംബര്‍ 31ന് ഓണ്‍ലൈനില്‍ ലഭിച്ചത് 55 ലക്ഷവും 2021 ഡിസംബര്‍ 31ന് ലഭിച്ചത് 50 ലക്ഷം ഓര്‍ഡറുകളുമായിരുന്നു.
പുതുവര്‍ഷ ആഘോഷങ്ങള്‍ മുന്നില്‍ക്കണ്ട് മുന്‍നിര ഡെലിവറി സ്ഥാപനങ്ങളായ സ്വിഗ്ഗിയും സൊമാറ്റോയും ഉയര്‍ന്ന തോതിലുള്ള ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ടീമുകളെ സജ്ജമാക്കുകയും ചെയ്തിരുന്നു. 2023 ഡിസംബര്‍ 31 ന് 3,20,000 ഡെലിവറി പാര്‍ട്ണര്‍മാരെയാണു സൊമാറ്റോ നിയോഗിച്ചത്.
ഇപ്രാവിശ്യം പുതുവത്സരാഘോഷത്തിന് ലഭിച്ചത് എക്കാലത്തെയും ഉയര്‍ന്ന ഓര്‍ഡറാണെന്നു സൊമാറ്റോ സമീപകാലത്ത് അറിയിച്ചിരുന്നു.