image

28 Nov 2023 9:53 AM GMT

News

എഥനോള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നു

MyFin Desk

ethanol production in india
X

ethanol production in india 

Summary

  • ബിസിഎംഎല്‍ ഉല്‍പ്പാദനം 50ശതമാനം വര്‍ധിപ്പിച്ചു
  • പഞ്ചസാര റീട്ടെയില്‍ രംഗത്തേക്ക് ബിസിഎംഎല്‍ കടക്കില്ല
  • പഞ്ചസാരയുടെ ആഭ്യന്തര ആവശ്യം ഈ വര്‍ഷം 28 ദശലക്ഷം ടണ്‍


ഈ സീസണില്‍ നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ എഥനോള്‍ ഉല്‍പ്പാദനം 50 ശതമാനം വര്‍ധിപ്പിച്ച് ഏകദേശം 33 കോടി ലിറ്ററായി വര്‍ധിപ്പിച്ചതായി ബല്‍റാംപൂര്‍ ചിന്നി മില്‍സ് ലിമിറ്റഡ് (ബിസിഎംഎല്‍)ബല്‍റാംപൂര്‍ ചിന്നി മില്‍സ് ലിമിറ്റഡ് (ബിസിഎംഎല്‍). എന്നാല്‍ പ്രഥമിക ശ്രദ്ധയും പരിഗണനയും പഞ്ചസാര ഉല്‍പ്പാദനത്തിനാണെന്നും കമ്പനി വെളിപ്പെടുത്തി.

പഞ്ചസാര റീട്ടെയില്‍ രംഗത്തേക്ക് കടക്കാന്‍ കമ്പനിക്ക് ഉടന്‍ പദ്ധതിയില്ലെന്ന് കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥ വെളിപ്പെടുത്തി. വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ലാഭം വര്‍ധിപ്പിക്കുന്നതിനും സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുന്നതിനും പഞ്ചസാരയും എഥനോള്‍ ഉല്‍പ്പാദനവും തമ്മില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ബിസിഎംഎല്‍ പ്രൊമോട്ടറും ബിസിനസ് ലീഡറുമായ അവന്തിക സരോഗി കൂട്ടിച്ചേര്‍ത്തു. ബിസിഎംഎല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വിവേക് സരോഗിയുടെ മകളാണ് അവന്തിക.

'എഥനോള്‍/ആല്‍ക്കഹോള്‍, പഞ്ചസാര എന്നിവ തമ്മിലുള്ള 33:66 അനുപാതം കമ്പനി മുന്‍കൂട്ടി കാണുന്നു. കഴിഞ്ഞ വര്‍ഷം എഥനോള്‍ വരുമാനത്തിന്റെ വിഹിതം ഏകദേശം 28 ശതമാനമായിരുന്നു,' അവര്‍ പറഞ്ഞു.

ബിസിഎംഎല്ലിന്റെ ഉല്‍പ്പന്ന അനുപാതത്തിന്റെ തീരുമാനത്തെ നയിക്കുന്നത് പഞ്ചസാര വിലയിലെ ചാഞ്ചാട്ടവും സര്‍ക്കാരിന്റെ എഥനോള്‍ മിശ്രിത നയവും ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ്.

രാജ്യത്തെ പഞ്ചസാര ഉപഭോഗം ഉല്‍പ്പാദന നിലവാരത്തെ നിര്‍ണ്ണയിക്കണമെന്നും മിച്ചമുള്ളത് എഥനോളിലേക്ക് തിരിച്ചുവിടണമെന്നും സരോഗി ചൂണ്ടിക്കാട്ടി. ''ആഭ്യന്തര പഞ്ചസാരയുടെ ആവശ്യം ഈ വര്‍ഷം 28 ദശലക്ഷം ടണ്ണായി കണക്കാക്കപ്പെടുന്നു,'' അവര്‍ പറഞ്ഞു.

ഉയര്‍ന്ന കരിമ്പ് ലഭ്യതയോടെ, ഈ വര്‍ഷം എഥനോള്‍ ഉല്‍പ്പാദനത്തില്‍ 50 ശതമാനം കുതിച്ചുചാട്ടത്തിന് ബിസിഎംഎല്‍ സാക്ഷ്യം വഹിക്കും. ഇത് 2023 സാമ്പത്തിക വര്‍ഷത്തില്‍ 20 കോടി ലിറ്ററില്‍ നിന്ന് 33 കോടി ലിറ്ററിലെത്തും.

കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഈ സീസണില്‍ പഞ്ചസാര വില മൊത്തവ്യാപാര തലത്തില്‍ 10 ശതമാനമെങ്കിലും വര്‍ധിച്ചിട്ടുണ്ട്. 'എന്റെ അഭിപ്രായത്തില്‍, ഭാവിയില്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്നത് ഞങ്ങളെ ആകര്‍ഷിക്കുന്നില്ല. ഇന്ത്യ കയറ്റുമതി ചെയ്യുകയാണെങ്കില്‍ ഈ വിലകള്‍ നിലനില്‍ക്കില്ല.' സരോഗി പറഞ്ഞു.പഞ്ചസാരയ്ക്ക് കുറഞ്ഞ വില്‍പന വില (എംഎസ്പി) ഏര്‍പ്പെടുത്തിക്കൊണ്ട് പ്രതിസന്ധി ഘട്ടങ്ങളില്‍ പഞ്ചസാര മില്ലുകള്‍ക്ക് സ്ഥിരത നല്‍കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെയും അവര്‍ അഭിനന്ദിച്ചു.