3 Nov 2023 6:21 AM
Summary
നവംബര്‍ 7 വരെയാണു ഐപിഒ
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒയിലൂടെ നവംബര്‍ 2ന് ആങ്കര്‍ ഇന്‍വെസ്റ്റര്‍മാരില്‍ നിന്ന് സമാഹരിച്ചത് 135.15 കോടി രൂപ.
2,25,24,998 ഇക്വിറ്റി ഓഹരികള്‍ ഓരോന്നിനും 60 രൂപ എന്ന വിലയിലാണ് ആങ്കര്‍ ഇന്‍വെസ്റ്റര്‍മാര്‍ക്ക് നല്‍കിയത്.
ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ്,
കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷ്വറന്‍സ്,
എഡല്‍വെയ്‌സ് ടോകിയോ ലൈഫ് ഇന്‍ഷ്വറന്‍സ്,
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ്,
എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സ്,
എസിഎം ഗ്ലോബല്‍ ഫണ്ട് വിസിസി,
ഫൗണ്ടേഴ്‌സ് കളക്റ്റീവ് ഫണ്ട്,
അനന്ത ക്യാപിറ്റല്‍ വെഞ്ച്വേഴ്‌സ് ഫണ്ട്,
ആസ്റ്റോണ്‍ ക്യാപിറ്റല്‍ വിസിസി,
കോപ്റ്റ്ഹാള്‍ മൗറീഷ്യസ് ഇന്‍വെസറ്റ്‌മെന്റ്,
ആല്‍ക്കെമി വെഞ്ച്വേഴ്‌സ് ഫണ്ട് തുടങ്ങിയ 11 ആങ്കര്‍ ഇന്‍വെസ്റ്റര്‍മാരില്‍നിന്നാണ് ഇസാഫ് 135.15 കോടി രൂപ സമാഹരിച്ചത്.
ഇന്നാണ് (നവംബര്‍ 3) ഇസാഫ് ബാങ്ക് ഐപിഒ ആരംഭിച്ചത്. ഓഹരി ഒന്നിന് 57-60 രൂപ വരെയാണു വില നിശ്ചയിച്ചിരിക്കുന്നത്.
നവംബര്‍ 7 വരെയാണു ഐപിഒ.
ഐപിഒയിലൂടെ 463 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. ഇതില്‍ 390.70 കോടി രൂപ പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെയായിരിക്കും സമാഹരിക്കുക. 72.30 കോടി രൂപ കമ്പനിയുടെ പ്രൊമോട്ടര്‍മാരുടെ ഓഹരി വില്‍പ്പനയിലൂടെയുമായിരിക്കും സമാഹരിക്കുന്നത്.