14 Jan 2025 3:06 PM GMT
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി ഒന്നിന് ആലപ്പുഴ എസ് ഡി കോളേജില്‍ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ തൊഴില്‍മേളയിലേക്ക് തൊഴില്‍ ദാതാക്കളെ ക്ഷണിക്കുന്നു. പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള ജില്ലയിലെ തൊഴിലന്വേഷകരായിരിക്കും ജോബ് മേളയില്‍ പങ്കെടുക്കുക. നിലവില്‍ 1.20 ലക്ഷം തൊഴിലന്വേഷകര്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മെഗാ തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള തൊഴില്‍ ദാതാക്കള്‍, കമ്പനികള്‍ https://forms.gle/8i4zyp3Tz3cj3zUFA എന്ന ഗൂഗിള്‍ ഫോമില്‍ കമ്പനിയുടെ പേര്, ഒഴിവുള്ള പോസ്റ്റ്, യോഗ്യത, ശമ്പളം, ഒഴിവുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ പൂരിപ്പിച്ച് ജനുവരി 20ന് വൈകീട്ട് അഞ്ചിനകം നല്‍കണം. നിലവിലെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് വിദേശ കമ്പനികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
രജിസ്‌ട്രേഷന്‍ ഫീസും മറ്റു യാതൊരുവിധ ഫീസും ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446319714, 9020651322, 9947277992 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.