image

25 March 2024 11:54 AM GMT

News

കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വില്‍പ്പന ഉയര്‍ത്തി ഇഎംഐ സ്‌ക്കീമുകള്‍

MyFin Desk

emi schemes boost sales of consumer durables
X

Summary

  • ദീര്‍ഘകാല ലോണുകള്‍, സീറോ-ഡൗണ്‍ പേയ്മെന്റ് ഓപ്ഷനുകള്‍, ക്യാഷ്ബാക്ക് മുതലായവ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ കമ്പനികളുടെ വില്‍പ്പന ഉയര്‍ത്തി
  • ഇലക്ട്രോണിക് റീട്ടെയിലര്‍മാരുടെ വില്‍പ്പനയും ഉയര്‍ന്നു വരികയാണ്
  • വ്യവസായ വില്‍പ്പനയുടെ 45% സംഭാവന ചെയ്യുന്നത് ഇഎംഐ പദ്ധതികളാണ്


ഇന്ത്യക്കാര്‍ക്ക് അപരിചിതമായ ആശയമല്ല, ഇഎംഐ സ്‌ക്കീമുകള്‍. തുല്യ തവണകളായി പേയ്മെന്റ് ചെയ്യുന്ന പ്രവണത ഇന്ത്യയില്‍ കാറുകളായാലും വീടായാലും ഉയര്‍ന്ന മൂല്യമുള്ള വാങ്ങലുകള്‍ക്ക് കാരണമാവുന്നുണ്ട്. ഉപഭോക്താക്കള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ അപ്ഗ്രേഡ് ചെയ്യാനോ തല്‍ക്ഷണം വാങ്ങാന്‍ ശ്രമിക്കുന്നതിലൂടെയോ ഇപ്പോള്‍ ചെറിയ മൂല്യമുള്ള വാങ്ങലുകളും വര്‍ദ്ധിക്കുകയാണ്.

ക്രെഡിറ്റ് സ്‌കീം പിന്തുണയുള്ള വില്‍പനകളായ നോ-കോസ്റ്റ് അല്ലെങ്കില്‍ ലോ-കോസ്റ്റ് ഇഎംഐകള്‍, ദീര്‍ഘകാല ലോണുകള്‍, സീറോ-ഡൗണ്‍ പേയ്മെന്റ് ഓപ്ഷനുകള്‍, ക്യാഷ്ബാക്ക് മുതലായവ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ കമ്പനികളുടെ വില്‍പ്പന ഉയര്‍ത്തി. ഇലക്ട്രോണിക് റീട്ടെയിലര്‍മാരുടെ വില്‍പ്പനയും ഉയര്‍ന്നു വരികയാണ്. ഏകദേശം 15 ല്‍ നിന്ന വ്യവസായ വില്‍പ്പനയുടെ 45% സംഭാവന ചെയ്യുന്നത ഇത്തരം ഇഎംഐ പദ്ധതികളാണ്. അഞ്ച് വര്‍ഷം മുമ്പ് 20% മാത്രമായിരുന്നതാണ് ഇപ്പോള്‍ 45 ശതമാനമായി ഉയര്‍ന്നിരിക്കുന്നത്.