image

16 April 2024 10:54 AM GMT

News

പച്ച തെളിയാന്‍, സര്‍ക്കാര്‍ അനുമതിക്കായി കാത്ത് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്

MyFin Desk

പച്ച തെളിയാന്‍, സര്‍ക്കാര്‍ അനുമതിക്കായി കാത്ത് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്
X

Summary

  • സ്റ്റാര്‍ലിങ്കിന് ടെലികോം മന്ത്രാലയത്തില്‍ നിന്ന് തത്വത്തിലുള്ള അംഗീകാരം ലഭിച്ചു
  • ഏകദേശം മൂന്നര വര്‍ഷമായി പദ്ധതി നേരിട്ട തടസ്സം ഇതോടെ ഇല്ലാതെയായി
  • അനുമതി പ്രക്രിയയ്ക്കായി കമ്മ്യൂണിക്കേഷന്‍സ് മന്ത്രി അശ്വിനി വൈഷ്ണവിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്


ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ്, ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് ടെലികോം മന്ത്രാലയത്തില്‍ നിന്ന് തത്വത്തിലുള്ള അംഗീകാരം ലഭിച്ചു. ഏകദേശം മൂന്നര വര്‍ഷമായി പദ്ധതി നേരിട്ട തടസ്സം ഇതോടെ ഇല്ലാതെയായി.

അനുമതി പ്രക്രിയയ്ക്കായി കമ്മ്യൂണിക്കേഷന്‍സ് മന്ത്രി അശ്വിനി വൈഷ്ണവിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. ചില സുരക്ഷാ കാര്യങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അന്തിമ പരിശോധനയ്ക്കായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിദേശ നിക്ഷേപം, അറ്റമൂല്യം തുടങ്ങിയ വിഷയങ്ങളില്‍ വാണിജ്യ വിഭാഗം പരിശോധന നടത്തി. അതെല്ലാം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമാണ്. ലൈസന്‍സ് വ്യവസ്ഥകള്‍ക്കനുസൃതമായി സാങ്കേതിക ആവശ്യകതകളും പരിശോധിച്ചിട്ടുണ്ടെന്നും ഉറവിടം സൂചിപ്പിച്ചു.

ഉടമസ്ഥാവകാശ പ്രശ്‌നം ഗുരുതരമായ വിഷയങ്ങളില്‍ ഒന്നായിരുന്നു. ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യത്ത് നിന്ന് കമ്പനിക്ക് ഒരു പങ്കാളിയും ഇല്ലെന്ന് ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ശേഷം വിഷയം പിന്നീട് പരിഹരിക്കപ്പെട്ടു.