image

27 Sep 2024 12:59 PM GMT

News

ഏറ്റവും ധനികനായ വ്യക്തി ഇലോണ്‍ മസ്‌ക്

MyFin Desk

ഏറ്റവും ധനികനായ വ്യക്തി ഇലോണ്‍ മസ്‌ക്
X

Summary

  • മസ്‌കിന്റെ ആസ്തി ജനുവരി തുടക്കത്തില്‍ 229 ബില്യണ്‍ ഡോളറായിരുന്നു
  • എന്നാല്‍ ഏപ്രില്‍ മാസത്തില്‍ മസ്‌കിന്റെ ആസ്തി 164 ബില്യണ്‍ ഡോളറായി കുറഞ്ഞു
  • അതിനുശേഷം 100 ബില്യണ്‍ ഡോളറിലധികം വര്‍ധനയാണ് മസ്‌ക് നേടിയത്


മക്ഡൊണാള്‍ഡ്സിനെയും പെപ്സിയേയും മറികടന്ന് ഇലോണ്‍ മസ്‌ക്; മസ്‌കിന്റെ ആസ്തി 270 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന സ്ഥാനം ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്. ടെസ്ല ഓഹരികള്‍ കുതിച്ചുയര്‍ന്നതിന് പിന്നാലെയാണ് മസ്‌കിന്റെ സമ്പത്ത് ഉയര്‍ന്നത്.

ഈ വര്‍ഷം തുടക്കത്തില്‍ മസ്‌കിന്റെ ആസ്തിയില്‍ കുറവ് നേരിട്ടെങ്കിലും വീണ്ടും മുന്നേറ്റം സൃഷ്ടിക്കാനായി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം മസ്‌കിന്റെ ആസ്തി ജനുവരി തുടക്കത്തില്‍ 229 ബില്യണ്‍ ഡോളറായിരുന്നത് ഏപ്രില്‍ അവസാനത്തോടെ 164 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. ആ കാലയളവില്‍ ടെസ്ല സ്റ്റോക്ക് 40 ശതമാനത്തിലധികം ഇടിഞ്ഞതാണ് 65 ബില്യണ്‍ ഡോളറിന്റെ ഇടിവിന് കാരണമായത്.

എന്നാല്‍ നിലവില്‍ മസ്‌കിന്റെ ആസ്തിയില്‍ 100 ബില്യണ്‍ ഡോളറിലധികം വര്‍ധനയാണുണ്ടായത്. മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്, ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എലിസണ്‍ എന്നിവര്‍ മാത്രമാണ് തങ്ങളുടെ ആസ്തി കൂടുതല്‍ വര്‍ധിപ്പിച്ചത്.

262 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള സെയില്‍സ്ഫോഴ്സ്, 233 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള പെപ്സികോ, 216 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മക്ഡൊണാള്‍ഡ്സ് തുടങ്ങിയ വന്‍ കോര്‍പ്പറേറ്റുകളേക്കാള്‍ കൂടുതല്‍ ആസ്തി മസ്‌കിനുണ്ട്. 215 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും 202 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സക്കര്‍ബര്‍ഗും ഇപ്പോഴും മസ്‌കിനെ പിന്തുടരുന്നു.