27 April 2024 1:15 PM IST
Summary
- ടെസ് ലയുടെ ഉടമ ഇലോണ്‍ മസ്‌കിന്റെ ആസ്തി മൂല്യം 184 ബില്യന്‍ ഡോളറാണ് ഇപ്പോള്‍
- 2022 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവിനാണു മെറ്റ ഓഹരികള്‍ ഏപ്രില്‍ 25 ന് സാക്ഷ്യം വഹിച്ചത്
- 18 ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് സുക്കര്‍ബെര്‍ഗിനുണ്ടായത് ഇപ്പോള്‍
ഏപ്രില്‍ 25 ന് മെറ്റയുടെ ഓഹരികളില്‍ 11 ശതമാനം ഇടിവുണ്ടായതോടെ 39-കാരനായ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ ആസ്തിയില്‍ ഇടിവ് നേരിട്ടു.
18 ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് സുക്കര്‍ബെര്‍ഗിനുണ്ടായത്. ഇപ്പോള്‍ സുക്കര്‍ബെര്‍ഗിന്റെ ആസ്തി മൂല്യം 157 ബില്യന്‍ ഡോളറാണ്.
ടെസ് ലയുടെ ഉടമ ഇലോണ്‍ മസ്‌കിന്റെ ആസ്തി മൂല്യം 184 ബില്യന്‍ ഡോളറാണ് ഇപ്പോള്‍. ബ്ലൂംബെര്‍ഗ് മില്യനെയര്‍ ഇന്‍ഡക്‌സില്‍ മൂന്നാം സ്ഥാനത്ത് മസ്‌ക് തിരിച്ചെത്തുകയും ചെയ്തു.
ഈ മാസം ആദ്യം ടെസ് ല കാറിന്റെ വില്‍പ്പനയില്‍ ഇടിവുണ്ടായതോടെ മസ്‌കിന്റെയും ആസ്തിയില്‍ ഇടിവുണ്ടായിരുന്നു. അന്ന് മസ്‌കിനെ മറികടന്ന് സുക്കര്‍ബെര്‍ഗ് സമ്പന്നപ്പട്ടികയില്‍ മുന്‍നിരയിലെത്തുകയും ചെയ്തിരുന്നു. 2020 ന് ശേഷം ആദ്യമായിട്ടായിരുന്നു സുക്കര്‍ബെര്‍ഗ് മസ്‌കിനെ മറികടന്നതും.
എന്നാല്‍ ഇപ്പോള്‍ സമ്പന്നപ്പട്ടികയില്‍ സുക്കര്‍ബെര്‍ഗിനെ മസ്‌ക് മറികടന്നിരിക്കുകയാണ്.
2022 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവിനാണു മെറ്റ ഓഹരികള്‍ ഏപ്രില്‍ 25 ന് സാക്ഷ്യം വഹിച്ചത്.
അതേസമയം ടെസ് ലയുടെ ഓഹരികള്‍ ഏപ്രില്‍ 24 ന് 12 ശതമാനവും ഏപ്രില്‍ 25 ന് അഞ്ച് ശതമാനവും മുന്നേറിയതോടെ 52-കാരനായ ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ 5.8 ബില്യന്‍ ഡോളറിന്റെ വര്‍ധനയുണ്ടായി.