image

6 Dec 2024 1:12 PM GMT

News

ഷോക്ക് ! സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

MyFin Desk

Electricity rates increased in the state
X

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർദ്ധിപ്പിച്ചത്. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിലായി. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. ബിപിഎൽ വിഭാഗത്തിനും നിരക്ക് വർധനവ് ബാധകമാണ്.

കെഎസ്ഇബി 2024-25 വര്‍ഷത്തേയ്ക്ക് സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് ശരാശരി 37 പൈസയുടെ വര്‍ധനവമാണ് ആവശ്യപ്പെത്. എന്നാല്‍ റെഗുലേറ്ററി കമ്മീഷന്‍ ഇത് അംഗീകരിച്ചില്ല. വൈദ്യുതി നിരക്ക് യൂണിറ്റിന് പതിനാറ് പൈസയുടെ വര്‍ധനവിനാണ് റെഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍കിയത്. കൂടാതെ 2025-26 വര്‍ഷത്തേയ്ക്ക് സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് 27 പൈസയുടെ വര്‍ധനവ് ശുപാര്‍ശ ചെയ്‌തെങ്കിലും യൂണിറ്റിന് 12 പൈസയുടെ നിരക്ക് വര്‍ധന മാത്രമേ കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ളൂ. യൂണിറ്റിന് പത്ത് പൈസ സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ആവശ്യവും റെഗുലേറ്ററി കമ്മീഷന്‍ തള്ളി.

2016 ല്‍ ഇടത് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2017, 2019, 2022, 2023 വര്‍ഷങ്ങളില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. 2017 ല്‍ 30 പൈസ, 2019 ല്‍ 40 പൈസ, 2022 ല്‍ 40 പൈസ, 2023 ല്‍ 24 പൈസ എന്നിങ്ങനെയായിരുന്നു നിരക്ക് വര്‍ധിപ്പിച്ചത്.