image

10 Jan 2025 9:29 AM GMT

News

വൈദ്യുതി ബില്‍ 2,10,42,08,405 രൂപ ! കണ്ണുതള്ളി യുവാവ്

MyFin Desk

വൈദ്യുതി ബില്‍ 2,10,42,08,405 രൂപ ! കണ്ണുതള്ളി യുവാവ്
X

തനിക്ക്‌ ലഭിച്ച വെദ്യുതി ബിൽ കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു യുവാവ്. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയിലാണ് സംഭവം. 210 കോടിയലധികം രൂപയാണ് ഇലക്ട്രിസിറ്റി ബില്ലായി ലഭിച്ചത്.

2024 ഡിസംബറിലെ ബില്ലില്‍ 2,10,42,08,405 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉടൻ തന്നെ യുവാവ് ഇലക്ട്രിസിറ്റി ഓഫീസില്‍ പോയി പരാതിപ്പെടുകയായിരുന്നു.

കഴിഞ്ഞ തവണ 2500 രൂപയാണ് ഇലക്ട്രിസിറ്റി ബില്‍ അടച്ചതന്ന് യുവാവ് അറിയിച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് ബില്ലില്‍ പിശക് വന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നാലെ അദ്ദേഹത്തിന് 4,047രൂപയുടെ ശരിയായ വൈദ്യതി ബില്‍ നല്‍കുകയും ചെയ്തു.