23 Nov 2024 7:00 AM GMT
തുടക്കം മുതലേ മുന്നേറി പ്രിയങ്ക, ബിജെപി കോട്ടകൾ പൊളിച്ചടുക്കി രാഹുൽ, ചേലോടെ മുന്നേറി യു ആർ പ്രദീപ്
MyFin Desk
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി മുന്നേറ്റം തുടരുകയാണ്. ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്‌ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല. ചേലക്കര അസംബ്ലി മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് ലീഡ് ചെയ്യുകയാണ്. പാലക്കാട് വാശിയേറിയ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കിൽ വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വമ്പൻ ലീഡ് നേടി കുതിക്കുന്നു.
പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് ലീഡ് നില മണ്ഡലം അടിസ്ഥാനത്തിൽ
പാലക്കാട്
രാഹുൽ മാങ്കൂട്ടത്തിൽ (യു.ഡി.എഫ്) – 49506 (15294 വോട്ടിന് മുന്നിൽ)
സി കൃഷ്ണകുമാർ (എൻ.ഡി.എ) – 34212
ഡോ.പി സരിൻ (ഇടതു പക്ഷം) – 27926
ചേലക്കര
യു.ആർ പ്രദീപ് (ഇടതുപക്ഷം) – 55574 (11936വോട്ടിന് മുന്നിൽ)
രമ്യ ഹരിദാസ് ( യു.ഡി.എഫ്) – 44212
ബാലകൃഷ്ണൻ (എൻ.ഡി.എ)- 28666
വയനാട് ലോകസഭ മണ്ഡലം
പ്രിയങ്ക ഗാന്ധി ( യു.ഡി.എഫ് ) – 521928 (359438 വോട്ടിന് മുന്നിൽ)
സത്യൻ മൊകേരി ( ഇടതുപക്ഷം) – 158458
നവ്യ ഹരിദാസ് ( എൻ.ഡി.എ ) – 87797