image

5 April 2024 10:10 AM GMT

Election

തരൂരിന് മ്യൂചല്‍ ഫണ്ടിലും സര്‍ക്കാര്‍ ബോണ്ടിലും നിക്ഷേപം; ആസ്തി 55 കോടി

MyFin Desk

തരൂരിന് മ്യൂചല്‍ ഫണ്ടിലും സര്‍ക്കാര്‍ ബോണ്ടിലും നിക്ഷേപം; ആസ്തി 55 കോടി
X

Summary

  • തിരുവനന്തപുരം സിറ്റിംഗ് എംപിയാണ് തരൂര്‍
  • 2022-23 സാമ്പത്തിക വര്‍ഷത്തില്‍ തരൂരിന്റെ മൊത്തം വരുമാനം 4.32 കോടി രൂപ
  • രണ്ട് കാറുകളാണ് തരൂരിനുള്ളത്


തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി നാലാം ജയം ലക്ഷ്യമിടുന്ന ശശി തരൂര്‍ ഇലക്ഷന്‍ കമ്മിഷന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ 55 കോടിയിലധികം രൂപയുടെ സ്വത്ത് ഉണ്ടെന്നാണ് അറിയിച്ചത്.

ഇപ്പോള്‍ തിരുവനന്തപുരം സിറ്റിംഗ് എംപിയാണ് തരൂര്‍.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ തരൂരിന്റെ മൊത്തം വരുമാനം 4.32 കോടി രൂപയാണ്.

49.3 കോടി രൂപ ജംഗമ വസ്തുക്കളിലും (movable assets) 6.75 കോടി രൂപ സ്ഥാവര വസ്തുക്കളിലും (immovable assets) തരൂരിന് നിക്ഷേപമുണ്ട്.

ഹഡ്‌കോ ടാക്‌സ് ഫ്രീ ബോണ്ടുകള്‍ മുതല്‍ ആര്‍ബിഐ ബോണ്ടുകള്‍ വരെയുള്ള സര്‍ക്കാര്‍ ബോണ്ടുകളില്‍ തരൂര്‍ 39 ലക്ഷത്തിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്. 15 ലക്ഷം രൂപ മൂല്യമുള്ള ആര്‍ബിഐ ബോണ്ടിലാണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന നിക്ഷേപം

എന്‍എച്ച്എഐ ടാക്‌സ് ഫ്രീ ബോണ്ടുകളിലും തരൂര്‍ നിക്ഷേപിച്ചിട്ടുണ്ട്. അവിടെ അദ്ദേഹം ട്രാഞ്ച് I സീരീസ് 2 ബി (01/04) യില്‍ 10 ലക്ഷം രൂപയും ട്രാഞ്ച് II സീരീസ് 2 ബി (01/10) യില്‍ 4.43 ലക്ഷം രൂപയും നിക്ഷേപിച്ചു.

രണ്ട് കാറുകളാണ് തരൂരിനുള്ളത്. ഒന്ന് മാരുതി സിയാസ്, രണ്ടാമത്തേത് മാരുതി എക്‌സ്എല്‍ 6 ആണ്.

തരൂരിന്റെ ബിറ്റ്‌കോയിന്‍ ഇടിഎഫിലെ നിക്ഷേപത്തിന്റെ മൂല്യം 5,11,314 രൂപയാണ്.

32 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണം തരൂരിന്റെ കൈവശമുണ്ട്.

ഓഹരികളിലെ നിക്ഷേപം

ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം (ഇഎല്‍എസ്എസ്),

ഫ്‌ളെക്‌സി ക്യാപ്‌സ്,

മള്‍ട്ടി ക്യാപ്‌സ് എന്നിവയുള്‍പ്പെടെ മികച്ച മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ ശശി തരൂരിന് നിക്ഷേപമുണ്ട്. സര്‍ക്കാര്‍ ബോണ്ടുകളിലും, വിദേശ ഇക്വിറ്റികളിലും കോര്‍പ്പറേറ്റ് ബോണ്ടുകളിലും ബിറ്റ്‌കോയിന്‍ ഇടിഎഫുകളിലും വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഇഎല്‍എസ്എസ് ഫണ്ടുകളിലെ നിക്ഷേപത്തില്‍ ഉള്‍പ്പെടുന്നത്;

ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട് (6.98 ലക്ഷം രൂപ),

ആക്‌സിസ് ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട് (ജി) (8.26 ലക്ഷം രൂപ),

ആക്‌സിസ് ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട് ഐഡിസിഡബ്ല്യു (3.43 ലക്ഷം രൂപ),

ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട് ഐഡിസിഡബ്ല്യു (2.2 ലക്ഷം), എച്ച്ഡിഎഫ്‌സി ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ (ജി) 2.15 ലക്ഷം രൂപ,

ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട് (1.95 ലക്ഷം രൂപ).

9.33 കോടി രൂപയുടെ ഇക്വിറ്റികള്‍, 3.46 കോടി രൂപ മൂല്യമുള്ള കോര്‍പ്പറേറ്റ് ബോണ്ടുകള്‍, 91.7 ലക്ഷം രൂപയുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റ്, മൊത്തം 19.98 ലക്ഷം രൂപയുടെ ഓപ്ഷന്‍സ് ഇന്‍വെസ്റ്റ്‌മെന്റ്, യുഎസ് ട്രഷറി സെക്യൂരിറ്റീസില്‍ 2 കോടി രൂപയുടെ നിക്ഷേപവും ഉള്‍പ്പെടുന്നു.