image

4 April 2024 10:24 AM GMT

Election

ഈ മ്യൂചല്‍ ഫണ്ടുകളിലാണ് രാഹുല്‍ ഗാന്ധി നിക്ഷേപിച്ചിരിക്കുന്നത്

MyFin Desk

These are the mutual funds in which Rahul Gandhi invests
X

Summary

  • ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കളാണ്
  • കൈവശം സൂക്ഷിക്കുന്നത് 55,000 രൂപ
  • ഏറ്റവും വലിയ നിക്ഷേപം നടത്തിയിട്ടുള്ളത് എച്ച്ഡിഎഫ്‌സി സ്‌മോള്‍ ക്യാപ് റെഗുലര്‍ (ഗ്രോത്ത്) സ്‌കീമില്‍


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സ്വത്ത് വിവരങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം ഇലക്ഷന്‍ കമ്മിഷനു നല്‍കിയ സത്യവാങ് മൂലത്തിലാണ് സ്വത്ത് സംബന്ധിച്ച് വിവരങ്ങള്‍ സമര്‍പ്പിച്ചത്.

ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കളാണ്. കൈവശം സൂക്ഷിക്കുന്നത് 55,000 രൂപയുമാണെന്ന് രാഹുല്‍ അറിയിച്ചു.

സ്‌മോള്‍, മിഡ് ക്യാപ് സ്‌കീമുകള്‍ ഉള്‍പ്പെടെ ഏഴ് മ്യൂചല്‍ ഫണ്ട് സ്‌കീമുകളിലായി രാഹുലിന് 3.18 കോടി രൂപയുടെ നിക്ഷേപമാണുള്ളതെന്ന് ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ഇന്ന് (ഏപ്രില്‍ 4) പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.

രാഹുല്‍ ഏറ്റവും വലിയ നിക്ഷേപം നടത്തിയിട്ടുള്ളത് എച്ച്ഡിഎഫ്‌സി സ്‌മോള്‍ ക്യാപ് റെഗുലര്‍ (ഗ്രോത്ത്) സ്‌കീമിലാണ്. ഇതില്‍ ഇപ്പോള്‍ രാഹുലിന്റെ നിക്ഷേപത്തിന്റെ മൂല്യം 1.23 കോടി രൂപ വരുന്നതാണ്.

അതു കഴിഞ്ഞാല്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ റഗുലര്‍ സേവിംഗ്‌സ് ഫണ്ടിലുമാണ്. 1.02 കോടിയുടെ മൂല്യം ഉണ്ട് ഇതിലുള്ള രാഹുലിന്റെ നിക്ഷേപത്തിന്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 15 ശതമാനം റിട്ടേണാണ് ഈ സ്‌കീം നല്‍കിയത്.

എച്ച്ഡിഎഫ്‌സി ഹൈബ്രിഡ് ഡെബ്റ്റ് ഫണ്ട് (ജി)-79 ലക്ഷം രൂപ,

എച്ച്ഡിഎഫ്‌സി മിഡ് ക്യാപ് ഓപ്പര്‍ച്യുനിറ്റീസ് ഫണ്ട്-ഡയറക്ട് പ്ലാന്‍-19 ലക്ഷം രൂപ,

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇക്വിറ്റി & ഡെബ്റ്റ് ഫണ്ട് ഗ്രോത്ത് - 19 ലക്ഷം രൂപ,

പരാഗ് പരീഖ് ഫ്‌ളെക്‌സി ക്യാപ് ഫണ്ട് (ഡയറക്ട് പ്ലാന്‍)-19 ലക്ഷം രൂപ,

എച്ച്ഡിഎഫ്‌സി സ്‌മോള്‍ ക്യാപ് ഡയറക്ട് പ്ലാന്‍ (ഗ്രോത്ത്) -17 ലക്ഷം രൂപ എന്നിവയിലും രാഹുലിന് നിക്ഷേപമുണ്ട്.

രാഹുലിന്റെ മൊത്തം ആസ്തിയുടെ 88 ശതമാനവും അദ്ദേഹത്തിന് ലഭിക്കുന്നത് ഏഴ് മ്യൂചല്‍ ഫണ്ട് സ്‌കീമുകളില്‍ നിന്നും നേരിട്ട് നിക്ഷേപമുള്ള

25 ഓഹരികളില്‍ നിന്നുമാണ്.

പിഡിലൈറ്റ് ഇന്‍ഡസ്ട്രീസില്‍ 42.27 ലക്ഷം രൂപയും ഏഷ്യന്‍ പെയിന്റ്‌സ് ലിമിറ്റഡ്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ്, നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് എന്നിവയില്‍ 35-36 ലക്ഷം രൂപ മൂല്യമുള്ള ഓഹരികളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ടൈറ്റന്‍ കമ്പനിയുടെ 32.58 ലക്ഷം രൂപയുടെയും, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ 27.02 ലക്ഷം രൂപയുടെയും ഐസിഐസിഐ ബാങ്കിന്റെ 24.83 ലക്ഷം രൂപയുടെയും ഐടിസിയുടെ 12 ലക്ഷം രൂപയുടെയും മൂല്യമുള്ള ഓഹരികളും ഗാന്ധിയുടെ കൈവശമുണ്ട്.

മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് വിഭാഗത്തില്‍

14 ലക്ഷം രൂപയുടെ ജിഎംഎം ഫോഡ്‌ലര്‍ ഓഹരികള്‍,

11.92 ലക്ഷം രൂപയുടെ ദീപക് നൈെ്രെടറ്റ് ഓഹരികള്‍,

ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫ് ഇന്ത്യയുടെ 12.10 ലക്ഷം രൂപയുടെ ഓഹരികള്‍

8.56 ലക്ഷം രൂപ വിലമതിക്കുന്ന ഫൈന്‍ ഓര്‍ഗാനിക്‌സിന്റെ ഓഹരികള്‍,

4.45 ലക്ഷം രൂപ വിലമതിക്കുന്ന ഇന്‍ഫോ എഡ്ജ് ഓഹരികളുമാണുള്ളത്.