image

9 April 2024 7:28 AM GMT

Election

സ്ത്രീ സംവരണം കടലാസിൽ തന്നെ, ആദ്യ ഘട്ടത്തിലെ 1,625 സ്ഥാനാർത്ഥികളിൽ 8% മാത്രം സ്ത്രീകൾ

MyFin Desk

സ്ത്രീ സംവരണം കടലാസിൽ തന്നെ, ആദ്യ ഘട്ടത്തിലെ 1,625 സ്ഥാനാർത്ഥികളിൽ 8% മാത്രം സ്ത്രീകൾ
X

Summary

  • ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ മത്സരിക്കുന്നത് 134 സ്ത്രീകളാണ്.
  • 2019 ലെ തിരഞ്ഞെടുപ്പിൽ, മൊത്തം സ്ഥാനാർത്ഥികളിൽ (8,054) 9% (726) സ്ത്രീകളായിരുന്നു.


ലോക്‌സഭയിലെയും നിയമസഭകളിലെയും 33% സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനുള്ള ബിൽ കഴിഞ്ഞ വർഷം പാർലമെൻ്റ് പാസാക്കി. പക്ഷെ വനിതാ സ്ഥാനാർത്ഥികളോടുള്ള രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളിൽ കാര്യമായ മാറ്റങ്ങളില്ല. ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 8% മാത്രമാണ് സ്ത്രീകൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ മത്സരിക്കുന്നത് 134 സ്ത്രീകളാണ്.

തിങ്കളാഴ്ച പുറത്തുവിട്ട ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പ്രകാരം, ഒന്നാം ഘട്ടത്തിൽ ആകെയുള്ള 1,625 സ്ഥാനാർത്ഥികളിൽ 134 പേർ സ്ത്രീകളും 1,491 പേർ പുരുഷന്മാരുമാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് ഏപ്രിൽ 19ന് 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പോടെ ആരംഭിക്കും.

2019 ലെ തിരഞ്ഞെടുപ്പിൽ, മൊത്തം സ്ഥാനാർത്ഥികളിൽ (8,054) 9% (726) സ്ത്രീകളായിരുന്നു. ഇവരിൽ 78 പേർ പതിനേഴാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 575 പേർക്ക് കെട്ടി വച്ച കാശ് നഷ്‌ടപ്പെടുകയും ചെയ്‌തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ വ്യക്തമാക്കുന്നു. മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി, ടിഎംസി അതിൻ്റെ 41% ടിക്കറ്റ് വനിതാ സ്ഥാനാർത്ഥികൾക്ക് നൽകിയിരുന്നു.

ആദ്യ ഘട്ടത്തിലെ എല്ലാ ആർജെഡി സ്ഥാനാർത്ഥികൾക്കും ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നു, അതേസമയം ബിഎസ്പിക്ക് കേസുകളുള്ള ഏറ്റവും കുറച്ച് സ്ഥാനാർത്ഥികളാണ് (13%).