image

4 Jun 2024 7:40 AM GMT

Election

ഇന്‍ഡോറില്‍ നോട്ടയാണ് താരം; ലഭിച്ചത് 1 ലക്ഷത്തിലധികം വോട്ട്

MyFin Desk

ഇന്‍ഡോറില്‍ നോട്ടയാണ് താരം; ലഭിച്ചത് 1 ലക്ഷത്തിലധികം വോട്ട്
X

Summary

  • ഇന്‍ഡോറില്‍ 25.27 ലക്ഷം വോട്ടര്‍മാരാണ് വോട്ട് ചെയ്തത്
  • മേയ് 13 നായിരുന്നു തിരഞ്ഞെടുപ്പ്
  • ഏപ്രില്‍ 29 ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. അതിനു ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരോട് ' നോട്ട ' യ്ക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥനയാണ് നടത്തിയതും


ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേക്ക് കടക്കുമ്പോള്‍ മധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലം വ്യത്യസ്തമായ ഒരു കാര്യത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

അവിടെ ' നോട്ട ' യ്ക്ക് 1.40 ലക്ഷം വോട്ടുകള്‍ ലഭിച്ചതാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളില്‍ ആരോടും താല്‍പര്യമില്ലെങ്കില്‍ വോട്ടര്‍മാര്‍ക്ക് വോട്ട് തിരസ്‌കരിക്കാനായി സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് 2013 സെപ്റ്റംബറിലാണ് ഈ സംവിധാനം അവതരിപ്പിച്ചത്. ഇത് ' നോട്ട ' എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്.

ഇന്‍ഡോറില്‍ 14 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ബിജെപിയുടെ സിറ്റിംഗ് എംപിയായ ശങ്കര്‍ ലാവാനിയ തന്നെയായിരുന്നു ഇപ്രാവിശ്യവും ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥിയായത്.

25.27 ലക്ഷം വോട്ടര്‍മാരാണ് വോട്ട് ചെയ്തത്.

മേയ് 13 നായിരുന്നു തിരഞ്ഞെടുപ്പ്.

ഏപ്രില്‍ 29 ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. അതിനു ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരോട് ' നോട്ട ' യ്ക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥനയാണ് നടത്തിയതും.