30 May 2024 4:10 PM IST
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ എഴാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 57 മണ്ഡലങ്ങളിലായാണ് ഏഴാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ബിഹാറിലെ 8 മണ്ഡലങ്ങള്‍, ഹിമാചല്‍ പ്രദേശില്‍ 4, ഝാര്‍ഖണ്ഡില്‍ 3, ഒഡീഷയില്‍ 6 പഞ്ചാബില്‍ 13. ഉത്തര്‍പ്രദേശില്‍ 13, ബംഗാളില്‍ 9, ഛണ്ഡീഗഢില്‍ 1 മണ്ഡലങ്ങളിലേക്കാണ് ഏഴാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഏഴാംഘട്ട തിരഞ്ഞെടുപ്പിനായി ജൂണ്‍ 1 ന് ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്കെത്തും. പ്രധാന മന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 904 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് ചരണ്‍ജിത് സിംഗ് ചന്നി, നടി കങ്കണ റണാവത്ത്, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, അഭിഷേക് ബാനര്‍ജി ലാലുപ്രസാദവിന്റെ മകള്‍ മിസ ഭാരതി എന്നിവര്‍ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.
പരസ്യ പ്രചാരണത്തിനുള്ള സമയം പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സജീവമായി രംഗത്തുണ്ട്.