image

2 Jun 2024 6:15 AM GMT

Election

EXIT Poll 2024: മൂന്നാമതും മോദി സര്‍ക്കാര്‍, കേരളത്തിൽ 'താമര വിരിയും'

MyFin Desk

modi for the third time, survey results are out
X

Summary

  • എന്‍ഡിഎ ഇത്തവണ 350 സീറ്റിലേറെ നേടുമെന്നാണ് പ്രവചനം
  • ഇന്ത്യാ മുന്നണി 150 സീറ്റു നേടുമെന്നും പ്രവചനത്തിൽ പറയുന്നു
  • കേരളത്തിൽ യുഡിഎഫ് മുന്നേറ്റം


മൂന്നാം തവണയും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. എന്‍ഡിഎ ഇത്തവണ 350 സീറ്റിലേറെ നേടുമെന്നാണ് പ്രവചനം.

ഇന്ത്യാ മുന്നണി 150 സീറ്റു നേടുമെന്നും മറ്റുള്ളവർക്ക് 15 സീറ്റുകൾ ലഭിച്ചേക്കുമെന്നും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വോട്ടർമാരിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

ആകെ വോട്ടുകളുടെ 50 ശതമാനവും എൻഡിഎ നേടുമെന്നും ഇന്ത്യ സഖ്യത്തിന് 35 ശതമാനവും മറ്റുള്ളവർക്ക് 15 ശതമാനം വോട്ടുകളുമാണ് ലഭിക്കുകയെന്നും സർവേ ഫലം പ്രവചിക്കുന്നു. എൻഡിഎക്ക് ലഭിക്കുമെന്ന് പ്രവചിക്കപ്പെടുന്ന സീറ്റുകളിൽ ബിജെപിക്ക് മാത്രമായി 327 സീറ്റുകൾ ലഭിക്കും. ഇന്ത്യ സഖ്യത്തിന്റെ 150 സീറ്റുകളിൽ കോൺഗ്രസിന് 52 സീറ്റുകൾ കിട്ടുകയെന്നും സർവേ പറയുന്നു.

സംസ്ഥാനത്ത് യുഡിഎഫ് തരംഗം

മുഴുവൻ സർവേകളിലും യുഡിഎഫ് വ്യക്തമായ മുൻതൂക്കം നിലനിർത്തുന്നുണ്ട്. യുഡിഎഫിന് കേരളത്തിൽ 15 മുതൽ 19 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. 2019ലേതിന് സമാനമായി യുഡിഎഫിന് തന്നെയാണ് ഇത്തവണയും ആധിപത്യം.

സർവേ ഫലങ്ങൾ പ്രവചിച്ച ഏജൻസികളെല്ലാം കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്നാണ് പറയുന്നത്. മൂന്ന് സർവേകൾ എൻഡിഎയ്ക്ക് മൂന്നുസീറ്റുകൾക്ക് വരെ സാധ്യതയാണ് പറയുന്നത്. എൻഡിഎ 27 ശതമാനം വോട്ടുകൾ നേടുമെന്നും സർവേകൾ പ്രവചിക്കുന്നു.

എൽഡിഎഫിന് 29 ശതമാനം വോട്ട് ലഭിക്കുമെന്നും പരമാവധി നാല് സീറ്റ് വരെ മാത്രമെ ലഭിക്കൂവെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു.

കേരളത്തിലെ എക്സിറ്റ് പോൾ ഫലം

ഇന്ത്യ ടുഡെ - ആക്സിസ് മൈ ഇന്ത്യ: എൽഡിഎഫ് - 0-1, യുഡിഎഫ് - 17-18, എൻഡിഎ - 2-3

ടൈംസ് നൌ - ഇടിജി: എൽഡിഎഫ് - 4, യുഡിഎഫ് - 14-15, എൻഡിഎ - 1

ഇന്ത്യ ടിവി - സിഎൻഎക്സ്: എൽഡിഎഫ് - 3-5, യുഡിഎഫ് - 13-15, എൻഡിഎ - 1-3

എബിപി - സി വോട്ടർ: എൽഡിഎഫ് - 0, യുഡിഎഫ് - 17-19, എൻഡിഎ - 1-3