image

30 March 2024 4:52 AM GMT

Election

ആദായ നികുതി നടപടി: കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്; ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം

MyFin Desk

ആദായ നികുതി നടപടി: കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്; ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം
X

Summary

  • ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിനാണ് ആഹ്വാനം
  • സീതാറാം കേസരിയുടെ കാലം മുതല്‍, ആദായ നികുതിയിലെ പിഴയും പലിശയുമടക്കം അടയക്കാൻ നോട്ടീസ് നല്‍കിയതിലാണ് പ്രതിഷേധം.


ആദായ നികുതി നോട്ടീസുകളിൽ സുപ്രീം കോടതിയിൽ അടുത്തയാഴ്ച കോൺഗ്രസ് ഹർജി നൽകും. 30 വർഷം മുമ്പുള്ള നികുതി ഇപ്പോൾ ചോദിച്ചതിൽ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജൻസികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത കോടതിയിൽ വാദിക്കും. ഒപ്പം ബിജെപിയിൽ നിന്ന് നികുതി പിരിക്കാത്തതും ചൂണ്ടിക്കാട്ടുമെന്നും നേതാക്കൾ അറിയിച്ചു. സംഭവത്തിൽ ഇന്ന് രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കും. ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിനാണ് ആഹ്വാനം. കേരളത്തിൽ ആദായ നികുതി വകുപ്പിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും.