image

9 April 2024 11:31 AM GMT

Election

അപായ മണികള്‍ മുഴക്കി സമ്പദ് വ്യവസ്ഥ; കുടുംബങ്ങള്‍ കടക്കെണിയിലേക്ക്

MyFin Desk

അപായ മണികള്‍ മുഴക്കി സമ്പദ് വ്യവസ്ഥ; കുടുംബങ്ങള്‍ കടക്കെണിയിലേക്ക്
X

Summary

  • കുറഞ്ഞ വേതനവും ഉയര്‍ന്ന പണപ്പെരുപ്പവും കടം വാങ്ങാന്‍ കുടുംബങ്ങളെ നിര്‍ബന്ധിതരാക്കിയതായി ആരോപണം
  • ഇമോഷണല്‍ അസറ്റായ സ്വര്‍ണം പണയം വയ്ക്കുന്നത് അവസാന ആശ്രയം എന്ന നിലയിലാണെന്ന് കോണ്‍ഗ്രസ്
  • ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 19 ന് ആരംഭിച്ച് ജൂണ്‍ 1 ന് അവസാനിക്കും. ഫലം ജൂണ്‍ 4 ന് പ്രഖ്യാപിക്കും.


ഇന്ത്യന്‍ സമ്പദ് വ്യവസ്ഥകള്‍ അപായ മണി മുഴക്കി തുടങ്ങിയെന്ന് കോണ്‍ഗ്രസ്. ഉയര്‍ന്ന പണപ്പെരുപ്പവും കുറഞ്ഞ ശമ്പളവും കുടുംബങ്ങളെ കടം വാങ്ങാന്‍ പ്രേരിച്ചിരിക്കുകയാണെന്നാണ കോണ്‍ഗ്രസ് വാദം.

കോണ്‍ഗ്രസിന്റെ 'ന്യായ പത്ര' സര്‍ക്കാരിന്റെ 'പരാജയങ്ങള്‍'ക്കുള്ള നേരിട്ടുള്ള പ്രതികരണമാണെന്നും ജൂണ്‍ 4 ന് 10 വര്‍ഷത്തെ അന്യായ ഭരണം അവസാനിക്കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

മോദി സര്‍ക്കാര്‍ഡ മൂലം തൊഴിലില്ലായ്മ, ഉയര്‍ന്ന പണപ്പെരുപ്പം, യഥാര്‍ത്ഥ വേതനം കുറയല്‍, വ്യാപകമായ ഗ്രാമീണ ദുരിതം, അസമത്വത്തം വര്‍ധിച്ചത് എന്നിവയ്ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചതായി അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2023 ഡിസംബറോടെ ഗാര്‍ഹിക കടത്തിന്റെ തോത് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) എക്കാലത്തേയും ഉയര്‍ന്ന നിരക്കായി 40 ശതമാനത്തിലെത്തി. കൂടാതെ, ജിഡിപിയുടെ അഞ്ച് ശതമാനം, അറ്റ സാമ്പത്തിക സമ്പാദ്യവും 47 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതായും അദ്ദേഹം പറഞ്ഞു.

സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകളുടെ കുതിച്ചുചാട്ടമാണ് ഉയര്‍ന്ന ഗാര്‍ഹിക കടത്തിന് കാരണമെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നതായി വ്യക്തമാക്കിയ ജയറാം രമേശ് സ്വര്‍ണ വായ്പകളിലും വര്‍ധനയുണ്ടെന്ന് ചൂണ്ടിക്കാട്ടി.