19 April 2024 5:16 AM GMT
Summary
95 ലക്ഷം രൂപയാണ് സ്ഥാനാർഥിക്കു പരമാവധി ചെലവഴിക്കാവുന്നത്
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണചെലവിന്റെ രണ്ടാംഘട്ട പരിശോധന പൂർത്തിയായി. ഏപ്രിൽ 16 വരെയുള്ള ചെലവുകണക്കാണ് പരിശോധിച്ചത്. ചെലവുനിരീക്ഷകൻ വിനോദ്കുമാർ, തെരഞ്ഞെടുപ്പു ചെലവുനിരീക്ഷണവിഭാഗം നോഡൽ ഓഫീസർ എസ്.ആർ. അനിൽകുമാർ, അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഒബ്സർവർ എം. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കളക്ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ പരിശോധന.
95 ലക്ഷം രൂപയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്കു പരമാവധി ചെലവഴിക്കാവുന്നത്. തെരഞ്ഞെടുപ്പു നിരീക്ഷണവിഭാഗം ഓരോ സ്ഥാനാർഥിയുടേയും തെരഞ്ഞെടുപ്പ് ചെലവ് ദിവസവും കണക്കാക്കുന്നുണ്ട്. ഇതനുസരിച്ച് ഷാഡോ ഒബ്സർവേഷൻ രജിസ്റ്റർ(എസ്.ഒ.ആർ) സൂക്ഷിക്കുന്നു. സ്ഥാനാർഥികളും ചെലവുരജിസ്റ്റർ പരിപാലിക്കുന്നുണ്ട്. ബന്ധപ്പെട്ട രേഖകളും രജിസ്റ്ററുകളും പരിശോധിച്ചാണ് ചെലവു നിർണയിക്കുന്നത്. ഏപ്രിൽ 23നാണ് അവസാനവട്ട ചെലവു പരിശോധന.
ഏപ്രിൽ 16 വരെയുള്ള സ്ഥാനാർഥികളുടെ ചെലവ് കണക്ക്
(ഷാഡോ ഒബ്സർവേഷൻ രജിസ്റ്റർ പ്രകാരമുള്ള ചെലവ്, സ്ഥാനാർഥി സമർപ്പിച്ച ചെലവ് എന്ന ക്രമത്തിൽ)
1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 2669575, 2753599
2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി-53144, 53144
3. വി.പി. കൊച്ചുമോൻ-സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)- 133572, 153725
4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന- 1882647, 1880754
5. പി.ഒ. പീറ്റർ- സമാജ് വാദി ജനപരിഷത്ത്-45540, 72391
6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്-1912231, 1913697
7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ -25002, 35570
8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്. സ്വതന്ത്രൻ- 25343, 29049
9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ-25635, 25635
10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-12750, 13650
11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ- 60626, 67480
12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ- 27465, 28465
13. എം.എം. സ്‌കറിയ-സ്വതന്ത്രൻ- 34300 ,35060
14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-37169 ,49161