image

15 Oct 2024 5:20 PM IST

Election

കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നവംബർ 13-ന്

MyFin Desk

assembly election dates may be announced today
X

കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വയനാട് ലോക് സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലം എന്നിവിങ്ങളില്‍ നവംബര്‍ 13നാണ് വോട്ടെടുപ്പ്. മഹാരാഷ്ട്രയില്‍ നവംബര്‍ 20നും ഝാര്‍ഖണ്ഡില്‍ നവംബര്‍ 13, 20 തീയതികളിലും വോട്ടെടുപ്പ് നടക്കും. എല്ലായിടത്തും നവംബര്‍ 23നാണ് വോട്ടെണ്ണൽ.

കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബർ 18-ന് പുറപ്പെടുവിക്കും. 25 വരെ നോമിനേഷൻ സമർപ്പിക്കാം. 28-ന് സൂക്ഷ്മ പരിശോധന. 30 വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം.