23 Nov 2024 11:54 AM GMT
കന്നിയങ്കത്തില്‍ തിളങ്ങി പ്രിയങ്ക, ചേലക്കര പിടിച്ച് പ്രദീപ്, പാലക്കാടിന്റെ നായകനായി രാഹുല്‍
Anish Devasia
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് 4,10,931 വോട്ടിന്റെ ജയം. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി നേടിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷം കന്നി മത്സരത്തില്‍ തന്നെ പ്രിയങ്ക മറികടന്നു. ആകെ പോള്‍ ചെയ്തതില്‍ 622338 വോട്ടാണ് പ്രിയങ്ക നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ സത്യന്‍ മൊകേരിക്ക് 211407 വോട്ടാണ് ലഭിച്ചത്. ബിജെപിയിലെ നവ്യ ഹരിദാസ് 109939 വോട്ട് നേടി. സത്യന്‍ മൊകേരി 22.04 ശതമാനം വോട്ടു നേടിയപ്പോള്‍ നവ്യ ഹരിദാസിനു ലഭിച്ചത് 11.48 ശതമാനം വോട്ടാണ്. മൊത്തം പോള്‍ ചെയ്തതിന്റെ 64.99 ശതമാനം വോട്ടുകള്‍ പ്രിയങ്കയ്ക്ക് ലഭിച്ചു. വയനാട്ടില്‍ നോട്ട 5328 വോട്ടു നേടി.
പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചേലക്കരയിലാകട്ടെ ഒരവസരത്തില്‍ പോലും പിന്നോട്ട് പോകാതെയാണ് യു ആർ പ്രദീപ് വിജയത്തിലേക്ക് കുതിച്ചത്. 12,122 വോട്ടാണ് ഭൂരിപക്ഷം.
പാലക്കാട്
രാഹുൽ മാങ്കൂട്ടത്തിൽ (യു.ഡി.എഫ്) – 57912, 18724 വോട്ടിന് വിജയിച്ചു
സി കൃഷ്ണകുമാർ (എൻ.ഡി.എ) – 39243
ഡോ.പി സരിൻ (ഇടതുപക്ഷം) – 37046
ചേലക്കര
യു.ആർ പ്രദീപ് (ഇടതുപക്ഷം) – 64259, 12122 വോട്ടിന് വിജയിച്ചു
രമ്യ ഹരിദാസ് ( യു.ഡി.എഫ്) – 52137
ബാലകൃഷ്ണൻ (എൻ.ഡി.എ)- 33354