25 April 2024 7:10 AM GMT
Summary
- നടന്‍ ടൊവിനോ തോമസാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസഡര്‍
- ഇപ്രാവിശ്യം വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ അത് മമിതയുടെ കന്നിവോട്ട് കൂടിയാകുമായിരുന്നു
- തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ് എന്ന ബോധവല്‍ക്കരണ പരിപാടിക്കു വേണ്ടി സഹകരിച്ചിട്ടുണ്ട് മമിത ബൈജു
പ്രേമലു എന്ന സമീപകാല ഹിറ്റ് ചിത്രത്തിലെ നായിക മമിത ബൈജുവിന് നാളെ നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല.
കാരണം വോട്ടര്‍പ്പട്ടികയില്‍ പേരില്ല എന്നതു തന്നെ.
കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ താമസിക്കുന്ന മമിതയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം വോട്ടേഴ്‌സ് സ്ലിപ് നല്‍കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണു മമിതയുടെ പേരില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ് എന്ന ബോധവല്‍ക്കരണ പരിപാടിക്കു വേണ്ടി സഹകരിച്ചിട്ടുണ്ട് മമിത ബൈജു.
വോട്ട് പാഴാക്കരുതെന്ന സന്ദേശമാണ് ഈ പരിപാടിയിലൂടെ പ്രചരിപ്പിക്കുന്നത്. സ്വീപ് പരിപാടിയുടെ യൂത്ത് ഐക്കണാണ് മമിത. പക്ഷേ, മമിതയ്ക്ക് വോട്ടില്ല.
ഇപ്രാവിശ്യം വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ അത് മമിതയുടെ കന്നിവോട്ട് കൂടിയാകുമായിരുന്നു.
നടന്‍ ടൊവിനോ തോമസാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസഡര്‍.