image

16 April 2024 9:55 AM GMT

Election

രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന വ്യാജ വീഡിയോ; പരാതിയുമായി ആമിര്‍ഖാന്‍

MyFin Desk

രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന വ്യാജ വീഡിയോ; പരാതിയുമായി ആമിര്‍ഖാന്‍
X

Summary

  • ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്തുണ അറിയിച്ചു കൊണ്ട് ആമിര്‍ ഖാന്റെ പേരില്‍ വീഡിയോ പ്രചരിച്ചിരുന്നു
  • വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്ലാ ഇന്ത്യാക്കാരോടും വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നതായി ആമിര്‍ഖാന്‍ പ്രസ്താവനയില്‍ അറിയിച്ചു
  • ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണച്ചിട്ടില്ലെന്ന് ബോളിവുഡ് താരം


തന്റെ കരിയറില്‍ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണച്ചിട്ടില്ലെന്ന് ബോളിവുഡ് താരം ആമിര്‍ഖാന്‍.

ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്തുണ അറിയിച്ചു കൊണ്ട് ആമിര്‍ ഖാന്റെ പേരില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് താരം പ്രസ്താവനയുമായി രംഗത്തുവന്നത്.

ഏപ്രില്‍ 16-ന്, ആമിറിന്റെ ഔദ്യോഗിക വക്താവും ഇതു സംബന്ധിച്ച ഒരു പ്രസ്താവന പുറത്തിറക്കി. 'ആമിര്‍ ഖാന്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് അടുത്തിടെ വൈറലായ വീഡിയോയില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്. ഇതൊരു വ്യാജ വീഡിയോയാണെന്നും തീര്‍ത്തും അസത്യമാണെന്നും വ്യക്തമാക്കാന്‍ ആമിര്‍ഖാന്‍ ആഗ്രഹിക്കുന്നു. മുംബൈ പോലീസിന്റെ സൈബര്‍ ക്രൈം സെല്ലില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെ ഈ വിഷയവുമായി ബന്ധപ്പെട്ട വിവിധ അധികാരികള്‍ക്ക് അദ്ദേഹം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ' പ്രസ്താവനയില്‍ സൂചിപ്പിച്ചു.

അതേസമയം, വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്ലാ ഇന്ത്യാക്കാരോടും വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നതായി ആമിര്‍ഖാന്‍ പ്രസ്താവനയില്‍ അറിയിച്ചു.