23 Nov 2023 6:06 PM IST
Summary
ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ' പോക്കറ്റടിക്കാരന്‍ ' , ഭാഗ്യമില്ലാത്തയാള്‍ (panauti) എന്നു വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി.
ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നവംബര്‍ 25ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഹാജരാകുവാന്‍ രാഹുലിനോടു നിര്‍ദേശിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ ബാര്‍മറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.
2023 നവംബര്‍ 19ന് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസീസിനോട് പരാജയപ്പെട്ടപ്പോഴാണ് രാഹുല്‍ പ്രധാനമന്ത്രിയെ ഭാഗ്യമില്ലാത്തയാള്‍ എന്നു പരാമര്‍ശിച്ചത്.
സെമി ഫൈനല്‍ വരെ തോല്‍ക്കാതെ കളിച്ച ഇന്ത്യന്‍ ടീം ഫൈനലില്‍ തോറ്റത് പ്രധാനമന്ത്രി അവരെ സന്ദര്‍ശിച്ചതോടെയാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
ലോകകപ്പ് ഫൈനല്‍ ദിവസം ഇന്ത്യന്‍ ടീമിന്റെ കളി കാണാന്‍ അഹമ്മദാബാദില്‍ പ്രധാനമന്ത്രി എത്തിയിരുന്നു.