17 Feb 2024 10:30 AM IST
Summary
- അന്വേഷണത്തിന്റെ ഭാഗമായി ഇഡി 50 ലക്ഷത്തിലധികം വാലറ്റുകള്‍/ അക്കൗണ്ടുകള്‍ പരിശോധിച്ചു. എന്നാല്‍ ഫെമ ലംഘനം നടത്തിയതായി കണ്ടെത്തിയില്ല
- കെവൈസി പാലിക്കാത്തതിന് നടപടിയെടുക്കാന്‍ അധികാരമുള്ളത് ആര്‍ബിഐക്കാണ്
- ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ആര്‍ബിഐക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ (പിപിബിഎല്‍) ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ അന്വേഷണത്തില്‍ വിദേശ വിനിമയ നിയമം (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്-ഫെമ) ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തി.
ഈയാഴ്ച ആദ്യമാണ് ഇഡി പേടിഎമ്മിനെതിരെ അന്വേഷണം ആരംഭിച്ചത്.
എന്നാല്‍ പേടിഎം മറ്റ് ചട്ടലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കണ്ടെത്തിയിട്ടുണ്ട്. അതിലൊന്ന് കെ-വൈ-സി (ഉപയോക്താവിനെ അറിയുക) പാലിച്ചില്ല എന്നതാണ്. ഇതിന്റെ പേരില്‍ ആര്‍ബിഐക്ക് നടപടി സ്വീകരിക്കാനും സാധിക്കും.
അതേസമയം 2024 മാര്‍ച്ച് 15 വരെ പേടിഎം വാലറ്റ്, ഫാസ്ടാഗ്, ബാങ്ക് അക്കൗണ്ട് എന്നിവയില്‍ പണം നിക്ഷേപിക്കുന്നതിനു തടസ്സമില്ലെന്ന് ആര്‍ബിഐ അറിയിച്ചു.
ഫെബ്രുവരി 29 ന് ശേഷം നടപ്പിലാക്കാനിരുന്ന നിയന്ത്രണമാണ് മാര്‍ച്ച് 15 ലേക്ക് നീട്ടിയത്. പൊതുജന താല്‍പര്യം കണക്കിലെടുത്താണ് ഇതെന്നും ആര്‍ബിഐ അറിയിച്ചു.