1 Nov 2023 12:30 PM
Summary
നരേഷ് ഗോയല്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്
ജെറ്റ് എയര്‍വേസിനെതിരായ കള്ളപ്പണ വെളുപ്പിക്കല്‍ ആരോപണം അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 538 കോടി രൂപയുടെ സ്വത്ത് കണ്ട്‌കെട്ടി.
17 റെസിഡന്‍ഷ്യല്‍ ഫഌറ്റുകള്‍, ബംഗ്ലാവുകള്‍ ജെറ്റ് എയര്‍ പ്രൈവറ്റ് ലിമിറ്റഡ്, ജെറ്റ് എന്റര്‍പ്രൈസസ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരിലുള്ള പ്രോപ്പര്‍ട്ടികളാണു ഇഡി കണ്ട്‌കെട്ടിയത്.
ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ ഒക്ടോബര്‍ 31 ന് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഈ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് ഇഡി ജെറ്റ് എയര്‍വേസിന്റെ സ്ഥാപകന്‍ നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തിരുന്നു.
538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്-കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമാണു ഗോയലിനെ അറസ്റ്റ് ചെയ്തത്.
കാനറ ബാങ്കില്‍ 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ റിപ്പോര്‍ട്ടിലാണു കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം ഉയര്‍ന്നത്.
നരേഷ് ഗോയല്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.