image

14 Feb 2024 9:13 AM GMT

Economy

മൊത്തവില പണപ്പെരുപ്പം 0.27%ലേക്ക് കുറഞ്ഞു

MyFin Desk

മൊത്തവില പണപ്പെരുപ്പം 0.27%ലേക്ക് കുറഞ്ഞു
X

മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയിൽ 0.27 ശതമാനമായി കുറഞ്ഞു, പ്രധാനമായും ഭക്ഷ്യ വസ്തുക്കളുടെ വിലയിലെ മിതത്വമാണ് വിലക്കയറ്റ തോത് താഴാന്‍ ഇടയാക്കിയത്. 2023 ഡിസംബറിൽ ഡബ്ല്യുപിഐ പണപ്പെരുപ്പം 0.73 ശതമാനമായിരുന്നു.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവില്‍ പണച്ചുരുക്കമാണ് രേഖപ്പെടുത്തിയിരുന്നത്. നവംബറിൽ 0.39 ശതമാനം ഡബ്ല്യുപിഐ രേഖപ്പെടുത്തി.

ജനുവരിയിലെ താല്‍ക്കാലിക കണക്കുകളാണ് വ്യവസായ വാണിജ്യ മന്ത്രാലയം ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. ഭക്ഷ്യവിലക്കയറ്റം ഡിസംബറിലെ 9.38 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 6.85 ശതമാനമായി കുറഞ്ഞു.

പച്ചക്കറികളുടെ മൊത്തവില സൂചിക ജനുവരിയിൽ 19.71 ശതമാനമാണ്, മുൻ മാസത്തെ 26.3 ശതമാനത്തിൽ നിന്ന് ഇത് കാര്യമായി കുറഞ്ഞു. ജനുവരിയിൽ പയറുവർഗങ്ങളിലെ ഡബ്ല്യുപിഐ 16.06ഉം പഴവർഗങ്ങളിൽ 1.01ഉം ആണ്.

2023 ജനുവരിയിലെ മൊത്തവിലപ്പെരുപ്പം 4.8 ശതമാനമായിരുന്നു.