image

3 April 2024 5:44 AM GMT

Economy

സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് 6.6% ആയി ഉയര്‍ത്തി

MyFin Desk

world bank predicts economic growth will slow down this year
X

Summary

  • മുന്‍പ് കണക്കാക്കിയിരുന്നത് 2024-25-ല്‍ 6.4 ശതമാനം വളര്‍ച്ച ആയിരുന്നു
  • ഇപ്പോള്‍ വളര്‍ച്ചാ നിരക്കില്‍ നേരിയ വര്‍ധനവ് വരുത്തിയിട്ടുണ്ട്
  • സ്വകാര്യ നിക്ഷേപം ദുര്‍ബലമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു


ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ 2025 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 6.6 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക്. ഇത് നേരത്തെ കണക്കാക്കിയിരുന്നത് 6.4 ശതമാനം ആയിരിക്കും എന്നാണ്. ഇക്കാര്യത്തില്‍ നേരിയ വളര്‍ച്ച ഉണ്ടാകും. രാജ്യത്ത് നടപ്പാക്കുന്ന നിക്ഷേപ വളര്‍ച്ചാ പരിഷ്‌കരണങ്ങളാണ് സമ്പദ് രംഗത്ത് കനത്ത ഇടിവുണ്ടാകാതെ സാഹായിക്കുക എന്നും ബാങ്ക് അറിയിച്ചു. അതേസമയം ബാങ്കിന്റെ ഏറ്റവും പുതിയ സൗത്ത് ഏഷ്യ ഡെവലപ്മെന്റ് അപ്ഡേറ്റില്‍, ഇന്ത്യയുടെ 2024സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായാണ് ലോകബാങ്ക് കണക്കാക്കിയത്. ഇത് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കണക്കാക്കിയ 7.6 ശതമാനത്തേക്കാള്‍ കുറവാണ്.

ദക്ഷിണേഷ്യയുടെ വളര്‍ച്ചാ വീക്ഷണം ഈ റിപ്പോര്‍ട്ടിന്റെ മുന്‍ പതിപ്പിനേക്കാള്‍ അല്‍പ്പം ശക്തമാണ്. 2024-ല്‍ 0.4 ശതമാനവും 2025-ല്‍ 0.3ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തുന്നു. ഇത് പ്രാഥമികമായി ഇന്ത്യയിലെ നിക്ഷേപ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു. പാക്കിസ്ഥാനിലെയും ശ്രീലങ്കയിലെയും സാമ്പത്തിക മാന്ദ്യം കാരണമാണ് 2024-25ല്‍ വളര്‍ച്ച 6.6 ശതമാനമായി കുറയാന്‍ കാരണമാകുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.

സേവനങ്ങളിലും വ്യവസായങ്ങളിലും വളര്‍ച്ച മികച്ച രീതിയില്‍ തുടരുന്നതായി ലോക ബാങ്ക് പറഞ്ഞു. മികച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍,റിയല്‍ എസ്റ്റേറ്റ് കൈമാറ്റങ്ങള്‍ എന്നിവയുടെ സഹായത്തോടെ പണപ്പെരുപ്പം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ കടവും കുറയാനാണ് സാധ്യത. മികച്ച ഉല്‍പ്പാദന വളര്‍ച്ച ഇതിനെ പിന്തുണയ്ക്കുന്നു.

സമീപകാലത്ത് ഇന്ത്യയുടെ വളര്‍ച്ച പൊതുമേഖലയെ അടിസ്ഥാനമാക്കിയാണ്, അതേസമയം സ്വകാര്യ നിക്ഷേപം, പ്രത്യേകിച്ച് ദുര്‍ബലമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഉയര്‍ന്ന കടം, കടമെടുപ്പ് ചെലവുകള്‍, ധനക്കമ്മി എന്നിവ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ക്രമേണ വളര്‍ച്ചയെ ഭാരപ്പെടുത്തുകയും വര്‍ധിക്കുകയും ചെയ്യുന്ന ആഘാതങ്ങളോട് പ്രതികരിക്കാനുള്ള സര്‍ക്കാരിന്റെ കഴിവിനെ പരിമിതപ്പെടുത്തുകയും ചെയ്യും,'' അത് മുന്നറിയിപ്പ് നല്‍കി.

ദക്ഷിണേഷ്യന്‍ മേഖലയെ സംബന്ധിച്ചിടത്തോളം, ചരിത്രപരമായി, സ്ഥാപനപരമായ ഗുണ നിലവാരം മികച്ചതാണ്, വിനിമയ നിരക്ക് മത്സരത്തിലധിഷ്ഠിതമാണ്. സമ്പദ് വ്യവസ്ഥകള്‍ വ്യാപാരത്തിനും മൂലധന പ്രവാഹത്തിനുമായി തുറന്നിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ നിക്ഷേപത്തില്‍ സുസ്ഥിരമായ ത്വരിതപ്പെടുത്തലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

എങ്കിലും ദക്ഷിണേഷ്യ നിലവില്‍ ജനസംഖ്യാ ആനുപാതികമായ ലാഭവിഹിതം ഉണ്ടാക്കുന്നില്ല. അതായത് ജനസംഖ്യക്ക് ആനുപാതികമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച ഉണ്ടായിരുന്നിട്ടും, ദക്ഷിണേഷ്യയിലെ തൊഴില്‍ 2000 മുതല്‍ പ്രതിവര്‍ഷം 1.7 ശതമാനം മാത്രമേ വര്‍ധിച്ചിട്ടുള്ളു. അധ്വാനിക്കുന്ന പ്രായത്തിലുള്ള ജനസംഖ്യയിലും കുറവ് രേഖപ്പെടുത്തുന്നു. അല്ലെങ്കില്‍ അവര്‍ കാര്യമായ തൊഴിലിനു പോകുന്നില്ല- റിപ്പോര്‍ട്ട് പറയുന്നു.

ജനസംഖ്യാപരമായ ലാഭവിഹിതം, ശക്തമായ സ്വകാര്യ നിക്ഷേപം, കാര്‍ഷികമേഖലയില്‍ നിന്ന് പുറത്തുകടക്കാനുള്ള തൊഴിലാളികളുടെ കഴിവ് എന്നിവക്ക് ഊര്‍ജസ്വലവും മത്സരാധിഷ്ഠിതവുമായ സ്ഥാപനങ്ങള്‍ പ്രധാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.