image

3 Oct 2023 11:02 AM GMT

Economy

2023- 24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.3 ശതമാനമാവുമെന്ന് ലോകബാങ്ക്

MyFin Desk

world bank cuts indias growth forecast
X

Summary

  • സേവന മേഖലയിൽ 7.4 ശതമാനം വളർച്ച
  • ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ ജി ഡി പി വളർച്ച 6.3 ശതമാനം


ആഗോള പ്രതിസന്ധിക്കിടയിലും 2023 - 24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.3 ശതമാനം ആയിരിക്കുമെന്ന് ലോകബാങ്ക് പ്രവചിക്കുന്നു. ഇന്ത്യയിലെ സേവന മേഖല 7.4 ശതമാനം വളർച്ചയോടെ ശക്തമായി തുടരുമെന്നും ലോകബാങ്ക് അതിന്റെ റിപ്പോർട്ടിൽ പറയുന്നു . ഈ സാമ്പത്തിക വർഷത്തിൽ നിക്ഷേപ വളർച്ച 8.9 ശതമാനത്തിൽ ശക്തമായി തുടരുമെന്നും കൂട്ടിചേർത്തു.കഴിഞ്ഞ സാമ്പത്തികവർഷത്തിൽ വർഷത്തിൽ 7.2 ശതമാനം നിരക്കിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥഅതിവേഗം വളരുന്ന ഒന്നായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേ പാദത്തിലെ 13.3 ശതമാനം വളർച്ചയുടെ താരതമ്യപ്പെടുത്തുമ്പോൾ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ ബാങ്ക് വായ്പ വളർച്ച 15.8 ശതമാനം ആയി ഉയർന്നിട്ടുണ്ട്. കൂടാതെ , ഇന്ത്യയുടെ ധനക്കമ്മി 6.4 ശതമാനത്തിൽ നിന്ന് 5.9 ശതമാനമായി കുറയുമെന്നും റിപ്പോർട്ട്‌ പ്രവചിക്കുന്നു. പൊതു കടം ജി ഡി പി യുടെ 83 ശതമാനത്തിൽ സ്ഥിരത കൈവരിക്കും. കറന്റ്‌ അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.4 ശതമാനമായി കുറയുമെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുന്നു.

ഭക്ഷ്യ വിലകൾ സാധാരണ നിലയിലാവുകയും സർക്കാർ നടപടികൾ പ്രധാന ചരക്കുകളുടെ വിതരണം വർധിപ്പിക്കുകയും ചെയ്യുന്നതോടെ പണ പെരുപ്പം ക്രമേണ കുറയുമെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്‌ വിലയിരുത്തുന്നു. കൂടാതെ ,ഇന്ത്യയിലെ വിദേശ നിക്ഷേപത്തിന്റെ തോത് വർധിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു