23 July 2024 9:57 AM GMT
Summary
- ടെലികോം ഉപകരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഉയര്‍ത്തി
- സ്വര്‍ണത്തിന് വില കുറഞ്ഞു
- ഇരുപത്തിയഞ്ച് നിര്‍ണായക ധാതുക്കളെ കസ്റ്റംസ് തീരുവകളില്‍ നിന്ന് ഒഴിവാക്കും
ഉപഭോക്താക്കള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള വിവിധ ഇനങ്ങളുടെ വിലയെ ബാധിക്കുന്ന കാര്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബജറ്റാണ് ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പ്രകാരം വിലകുറയുന്ന സാധനങ്ങള്‍ എന്തെന്ന് നോക്കാം.
മൊബൈല്‍ ഫോണുകളുടെയും മൊബൈല്‍ ചാര്‍ജറുകളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ 15 ശതമാനമായി കുറച്ചു.
മൂന്ന് കാന്‍സര്‍ ചികിത്സ മരുന്നുകളെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായി കുറച്ചു.പ്ലാറ്റിനത്തിന്റെ കസ്റ്റംസ് തീരുവ 6.5 ശതമാനമായി കുറച്ചു.
ചില ബ്രൂഡ് സ്റ്റോക്കുകള്‍, ചെമ്മീന്‍, മത്സ്യ തീറ്റ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 5 ശതമാനമായി കുറച്ചിട്ടുണ്ട്.
സൗരോര്‍ജ്ജവുമായി ബന്ധപ്പെട്ട ഭാഗങ്ങളില്‍ കസ്റ്റംസ് ഡ്യൂട്ടി നീട്ടരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. തുകല്‍, പാദരക്ഷ എന്നിവയുടെ നിര്‍മ്മാണത്തിന് കസ്റ്റംസ് തീരുവ കുറയ്ക്കും.
ഇരുപത്തിയഞ്ച് നിര്‍ണായക ധാതുക്കളെ കസ്റ്റംസ് തീരുവകളില്‍ നിന്ന് ഒഴിവാക്കും, അവയില്‍ രണ്ടെണ്ണത്തിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ കുറയ്ക്കും. ഫെറോണിക്കലിന്റെയും ബ്ലിസ്റ്റര്‍ കോപ്പറിന്റെയും അടിസ്ഥാന കസ്റ്റംസ് തീരുവ എടുത്തുകളഞ്ഞു.
വിലകൂടുന്ന സാധനങ്ങള്‍: നിര്‍ദ്ദിഷ്ട ടെലികോം ഉപകരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി. അമോണിയം നൈട്രേറ്റിന്റെ കസ്റ്റംസ് തീരുവ 10 ശതമാനമാക്കി. നോണ്‍-ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്കുകളുടെ കസ്റ്റംസ് തീരുവ 10 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.