image

28 Aug 2024 4:49 AM GMT

Economy

പശ്ചിമേഷ്യാ സംഘര്‍ഷം; ഇസ്രയേല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

MyFin Desk

business and enterprises fail in israel
X

Summary

  • ഹമാസുമായുള്ള യുദ്ധം ആരംഭിച്ചിട്ട് ഏകദേശം 11 മാസങ്ങള്‍ പിന്നിടുന്നു
  • യുദ്ധം തകര്‍ത്തത് ആയിരക്കണക്കിന് ചെറുകിട വ്യവസായങ്ങളെ
  • യുദ്ധം എന്നവസാനിക്കും എന്ന് പ്രവചിക്കാനാകാത്ത സ്ഥിതി നിലവിലെ അവസ്ഥ ഗുരുതരമാക്കുന്നു


പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം ഇസ്രയേലിന്റെ സമ്പദ് വ്യവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ യുദ്ധം ഹമാസുമായാണെങ്കിലും ഒന്നിലധികം രാജ്യങ്ങളിലെ ഹമാസിനെ പിന്തുണയ്ക്കുന്നവരുമായി ജൂതരാഷ്ട്രത്തിന് ഏറ്റുമുട്ടേണ്ടിവരുന്നു. ഇപ്പോള്‍ ഹമാസിനു പുറമേ ലബണിലെ ഹിസ്ബുള്ളയുമായുള്ള ഏറ്റുമട്ടല്‍ ഉദാഹരണം. കൂടാതെ ഇറാന്റെ ആക്രമണ ഭീഷണി നിലനില്‍ക്കുകയുമാണ്.

ഹമാസുമായി ധാരണക്ക് ഇസ്രയേല്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നെങ്കിലും വിമത സംഘടന അത് നിരസിച്ചിതിനെത്തുടര്‍ന്ന് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. നിലവില്‍ യുദ്ധം അവസാനിപ്പിക്കുന്നത് മാത്രമാണ് ഇസ്രയേലിന്റെ പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥയെ തിരിച്ചുപിടിക്കാന്‍ സഹായിക്കുക. കൂടാതെ യുദ്ധം നിലവില്‍ അന്താരാഷ്ട്ര വ്യാപാരങ്ങള്‍ക്കും ഭീഷണിയാണ്. ഹമാസുമായുള്ള യുദ്ധം ആരംഭിച്ചിട്ട് ഏകദേശം 11 മാസങ്ങള്‍ പിന്നിടുകയാണ്.

ജറുസലേമിലെ പഴയ നഗരത്തില്‍, മിക്കവാറും എല്ലാ സുവനീര്‍ ഷോപ്പുകളും അടച്ചിരിക്കുന്നു. ഹൈഫയിലെ ഫ്‌ളീ മാര്‍ക്കറ്റില്‍, ശൂന്യമായ തെരുവുകള്‍, ഫ്‌ളൈറ്റുകള്‍ റദ്ദാക്കുന്നു, ബിസിനസുകള്‍ പരാജയപ്പെടുന്നു, ആഡംബര ഹോട്ടലുകള്‍ പകുതി ശൂന്യമായി, ഇതാണ് ഇസ്രയേലില്‍ സംഭവിക്കുന്നത്.

സംഘര്‍ഷം നീണ്ടാല്‍ അത് വന്‍ യുദ്ധത്തിന് വഴിതെളിച്ചേക്കാം. ഇസ്രയേല്‍ കൂടുതല്‍ ക്ഷീണിതരാകാന്‍ കാത്തിരിക്കയാണ് ഇറാന്‍. നിലവില്‍ ടെല്‍ അവീവിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി കാത്തിരിക്കുന്ന രാജ്യമാണ് ഇറാന്‍. യുഎസ് ഇസ്രയേലിന്റെ സഹായത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് ഇറാന്‍ അല്‍പ്പമെങ്കിലും സംയംമനം പാലിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍പറയുന്നു.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സാമ്പത്തിക നാശനഷ്ടങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്ന് വിശദീകരിച്ച് ആശങ്ക ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഇസ്രയേലും ഹമാസും തമ്മിലുള്ള എക്കാലത്തെയും രക്തരൂക്ഷിതമായ, ഏറ്റവും വിനാശകരമായ യുദ്ധം ആയിരക്കണക്കിന് ചെറുകിട വ്യവസായങ്ങളെ തകര്‍ത്തു എന്നത് യാഥാര്‍ത്ഥ്യമാണ്.

യുദ്ധം ഗാസയുടെ സമ്പദ് വ്യവ്‌സഥയം തകര്‍ത്തെറിഞ്ഞു. ജനസംഖ്യയുടെ 90 ശതമാനവും പലായനം ചെയ്യുകയോ മാറ്റിപ്പാര്‍പ്പിക്കപ്പെടുകയോ ചെയ്തു. ഒരു ജനതയെ അപ്പാടെ തൊഴില്‍ രഹിതരുമാക്കി. ആക്രമണത്തില്‍ നാല്‍പ്പതിനായിരത്തിലധികം പാലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് അവിടെനിന്നുള്ള കണക്കുകള്‍ പറയുന്നത്.

ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികളുടെ ആക്രമണവും ഇസ്രയേലിനെ അരക്ഷിതാവസ്ഥയിലേക്ക് നീക്കുകയാണ്. രാജ്യത്തിന്റെ വടക്ക്, തെക്ക് അതിര്‍ത്തികളിലെ പതിനായിരക്കണക്കിന് ആളുകളെ ആക്രമണം ബാധിച്ചു.

ഹമാസുമായുള്ള ചെറിയ യുദ്ധങ്ങള്‍ ഉള്‍പ്പെടെയുള്ള മുന്‍ ആഘാതങ്ങളില്‍ നിന്ന് ഇസ്രയേല്‍ സമ്പദ് വ്യവസ്ഥ കരകയറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ദൈര്‍ഘ്യമേറിയ സംഘര്‍ഷം പുനര്‍നിര്‍മ്മാണ ചെലവ്, ഇരകളുടെ കുടുംബങ്ങള്‍ക്കും കരുതല്‍ സൈനികര്‍ക്കും നഷ്ടപരിഹാരം നല്‍കല്‍, വലിയ സൈനിക ചെലവുകള്‍ എന്നിവ ഉള്‍പ്പെടെ ഒരു വലിയ ബുദ്ധിമുട്ട് ഇസ്രയേലിന് സൃഷ്ടിക്കുന്നു.

ഹിസ്ബുള്ളയുടെ ആക്രമണം കൂടി ആയപ്പോള്‍ അത് അന്താരാഷ്ട്ര എണ്ണ വിപണിയെത്തന്നെ ബാധിച്ചു. കഴിഞ്ഞ ദിവസം ക്രൂഡ് ഓയിലിന് വിലവര്‍ധിച്ചതിന് ഇതും കാരണമാണ്. ആക്രമണങ്ങളുടെ സ്വഭാവം വിനോദ സഞ്ചാരത്തെയും ബാധിച്ചു. നിരവധി ചെറുകിട ടൂര്‍ കമ്പനികള്‍ അടച്ചുപൂട്ടപ്പെട്ടു.

അടുത്തിടെയുള്ള ഒരു പ്രവൃത്തിദിനത്തില്‍, വന്‍തോതിലുള്ള കണ്ടെയ്നര്‍ കപ്പലുകള്‍ പലപ്പോഴും നിര്‍ത്തുന്ന ഇസ്രായേലി ഇറക്കുമതി-കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ, മുമ്പ് തിരക്കേറിയ തുറമുഖമായ ഹൈഫ ഇപ്പോള്‍ ഏതാണ്ട് നിശ്ചലമാണ്.

യെമനിലെ ഹൂതി വിമത സംഘം ഈജിപ്തിലെ സൂയസ് കനാലിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുന്നതിനാല്‍ പല ദീര്‍ഘദൂര കപ്പലുകളും ഇസ്രയേലി തുറമുഖങ്ങളെ ഹബ്ബുകളായി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇസ്രയേലി തുറമുഖങ്ങളില്‍ ഷിപ്പിംഗില്‍ 16% കുറവുണ്ടായി.

യുദ്ധത്തിന്റെ ആകെ ചെലവ് 120 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 20% വരുമെന്നാണ് ഇസ്രയേല്‍ സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.