image

29 Jun 2023 3:25 AM GMT

Economy

ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ അനിവാര്യം: സുനക്

MyFin Desk

ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര  കരാര്‍ അനിവാര്യം: സുനക്
X

Summary

  • യുകെ-ഇന്ത്യ വീക്ക് 2023 പരിപാടിയില്‍ പങ്കെടുത്തത് പ്രമുഖ വ്യവസായികളും സെലിബ്രിറ്റികളും
  • സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച് പുരോഗതി കൈവരുന്നു
  • രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും യുകെ-ഇന്ത്യ വീക്കിന്റെ അഞ്ചാം വാര്‍ഷികത്തില്‍ പങ്കെടുത്തു


ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിനുള്ള (എഫ്ടിഎ) പ്രതിബദ്ധത ആവര്‍ത്തിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ഋഷി സുനക് . ഇന്ത്യ ഗ്ലോബല്‍ ഫോറത്തിന്റെ യുകെ-ഇന്ത്യ വീക്ക് 2023 ആഘോഷിക്കുന്നതിനായി 10 ഡൗണിംഗ് സ്ട്രീറ്റില്‍ സംഘടിപ്പിച്ച ഒരു ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ സംസാരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി.

ബോക്‌സിംഗ് ചാമ്പ്യന്‍ മേരി കോം, സംഗീതജ്ഞരായ ശങ്കര്‍ മഹാദേവന്‍, സക്കീര്‍ ഹുസൈന്‍, ബോളിവുഡ് താരം സോനം കപൂര്‍ എന്നിവരും പ്രമുഖ വ്യവസായികളും സെലിബ്രിറ്റികളും ചടങ്ങില്‍ പങ്കെടുത്തു. എല്ലാവരുമായും സംവദിച്ച പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള വര്‍ധിച്ച സഹകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

'ഇവിടെ വലിയ സാധ്യതകളുണ്ടെന്ന് ഞാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമ്മതിക്കുന്നു. 2030 റോഡ്മാപ്പില്‍ ഞങ്ങള്‍ ഒരുമിച്ച് വലിയ പുരോഗതി കൈവരിക്കുകയാണ്. ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും വമ്പിച്ച അവസരങ്ങള്‍ നല്‍കുന്ന, ഇരു രാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന ഒരു യഥാര്‍ത്ഥ വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലും ഇവിടെയും'. ഭാര്യ അക്ഷത മൂര്‍ത്തിയും സുധാ മൂര്‍ത്തിയും ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത സുനക് പറഞ്ഞു.

ഇന്ത്യ ഗ്ലോബല്‍ ഫോറം (ഐജിഎഫ്)സംഘടിപ്പിക്കുന്ന യുകെ-ഇന്ത്യ വീക്കിന്റെ അഞ്ചാം വാര്‍ഷികമാണ് അവിടെ നടന്നക്കുന്നത്. ഉഭയകക്ഷി ബന്ധത്തിലെ പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മന്ത്രിമാരെയും ബിസിനസ് മേധാവികളെയും നയരൂപീകരണ വിദഗ്ധരെയും ഇവിടെ ഒരുമിച്ച് കൊണ്ടുവരുന്ന പരിപാടിയാണിത്.

'ഇത്തരം വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും യാത്രകളില്‍ നിന്നും എത്തിയ ഞങ്ങളെല്ലാം ഇവിടെയുണ്ട്. ഞങ്ങളെ എല്ലാം ഒന്നിപ്പിക്കുന്നത് ഇന്ത്യയും യുകെയും തമ്മിലുള്ള പങ്കാളിത്തമാണ്.അത് കൂടുതല്‍ മെച്ചപ്പെടുത്തുക എന്നത് ഞങ്ങളുടെ ആഗ്രഹമാണ്,' ഐജിഎഫ് സ്ഥാപകന്‍ മനോജ് ലദ്വ പറഞ്ഞു.

നിരവധിതവണ ചര്‍ച്ചകള്‍നടത്തി സമവായത്തിലെത്താതെ നില്‍ക്കുന്നതാണ് ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാര്‍. ഇതുസംബന്ധിച്ച് ഇരു രാജ്യങ്ങളും ഏറെ മുന്നോട്ടു പോയിട്ടുണ്ടെങ്കിലും പൂര്‍ണമായും തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. ചര്‍ച്ചകള്‍ തുടരുകയാണ് .

മുന്‍പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഈ കരാറിനായി ഏറെ ശ്രമിച്ചിരുന്നു. എന്നാല്‍ അത് അവസാനഘട്ടത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. അതിനുമുമ്പ് പ്രധാനമന്ത്രി പദം ഒഴിയേണ്ട അവസ്ഥയും വന്നു. ഇന്ത്യയുമായുള്ള വ്യാപാരം വര്‍ധിക്കുക എന്നത് മിക്ക രാജ്യങ്ങളുടെയും പ്രധാന അജണ്ടകളിലൊന്നാണ്. കാരണം ഏറ്റവും വലിയ വിപണിയാണ് ഇന്ന് ഇന്ത്യ.