16 Nov 2024 9:00 AM GMT
Summary
- സുപ്രീം കോടതിയുടെ എജിആര്‍ വിധിയെത്തുടര്‍ന്നാണ് 25,000 കോടി രൂപയുടെ ഫണ്ടിംഗിന് കാലതാമസം ഉണ്ടായത്
- 4ജി കവറേജ് മെച്ചപ്പെടുത്തുന്നതിനും 5ജി അവതരിപ്പിക്കുന്നതിനും അരലക്ഷം കോടിയുടെ ഫണ്ടിംഗ് ആവശ്യം
- വരും വര്‍ഷങ്ങളിലും കമ്പനി സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാന്‍ സാധ്യത
ഫണ്ടിംഗിലുണ്ടാകുന്ന കാലതാമസം വോഡഫോണ്‍ ഐഡിയയെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ട്. സുപ്രീം കോടതിയുടെ എജിആര്‍ വിധിയെത്തുടര്‍ന്നാണ് 25,000 കോടി രൂപയുടെ ഫണ്ടിംഗിന് കാലതാമസം ഉണ്ടായിരിക്കുന്നത്.
എജിആറുമായി ബന്ധപ്പെട്ട കുടിശ്ശിക ഇനത്തില്‍ 70,320 കോടി രൂപ വിഐയ്ക്ക് ബാധ്യതയുണ്ട്.
രണ്ടാം പാദത്തിന്റെ അവസാനത്തില്‍, 70,320 കോടി രൂപയുടെ എജിആര്‍ കുടിശ്ശിക വീണ്ടും കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് വി നല്‍കിയ ക്യൂറേറ്റീവ് ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
4ജി കവറേജ് മെച്ചപ്പെടുത്തുന്നതിനും 5ജി അവതരിപ്പിക്കുന്നതിനും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 50,000-55,000 കോടി രൂപയുടെ ഫണ്ടിംഗ് ആവശ്യമാണ്. എതിരാളികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവയോട് മത്സരിക്കുന്നതിനും നഷ്ടം നിയന്ത്രിക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്. ഇതുവരെ, വഴി 24,000 കോടി രൂപ മാത്രമാണ് വിഐ സമാഹരിച്ചത്.
ഗവണ്‍മെന്റ് ഇടപെട്ട് വിഐയുടെ കുടിശ്ശികയുടെ ഒരു ഭാഗം ഓഹരിയിലേക്ക് മാറ്റുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇത് കമ്പനിക്ക് കുറച്ച് ആശ്വാസം നല്‍കിയേക്കും.
വരും വര്‍ഷങ്ങളിലും കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുമെന്നാണ് വിലയിരുത്തല്‍.
നവംബര്‍ അവസാനത്തോടെ ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കാമെന്നായിരുന്നു വിഐ ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എജിആര്‍ ഹര്‍ജി തള്ളിയത് തിരിച്ചടിയായി.വര്‍ദ്ധിച്ചുവരുന്ന ബാധ്യതകളും മത്സരാധിഷ്ഠിത വിപണിയും കൊണ്ട് കമ്പനി വലയുന്ന സാഹചര്യത്തിലാണ് പുതിയ തിരിച്ചടികള്‍.