29 Oct 2024 9:44 AM GMT
Summary
- നഗര ഉപഭോഗം കുറഞ്ഞത് വന്‍കിട എഫ്എംസിജി കമ്പനികളെ ബാധിച്ചു
- ഇത് പല കമ്പനികളുടെയും രണ്ടാംപാദഫലം ഇടിയാന്‍ കാരണമായി
- എഐ തൊഴില്‍ നഷ്ടം വരുത്തുന്നതിന്റെ ആദ്യകാല സൂചനകളും റിപ്പോര്‍ട്ട് നല്‍കുന്നു
നഗര ഉപഭോഗത്തില്‍ കനത്ത ഇടിവെന്ന് ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ഇത് മൂലം വന്‍കിട എഫ്എംസിജി കമ്പനികളുടെ രണ്ടാം പാദ ഫലങ്ങള്‍ ഇടിഞ്ഞു. ഗ്രാമീണ ഉപഭോഗം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
നഗര ഡിമാന്‍ഡിലെ മിതത്വവും , ഉപഭോക്തൃ താത്പര്യങ്ങളിലെ മാറ്റവും , ശ്രദ്ധിക്കേണ്ട വസ്തുതകളായി റിപ്പോര്‍ട്ട് പറയുന്നു. എഐ തൊഴില്‍ നഷ്ടം വരുത്തുന്നതിന്റെ ആദ്യകാല സൂചനകളും റിപ്പോര്‍ട്ടില്‍ മന്ത്രാലയം ചൂണ്ടികാട്ടുന്നു.
നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി എന്നിവയുള്‍പ്പെടെ നിരവധി വന്‍കിട ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികളുടെ ത്രൈമാസ വരുമാനത്തിലെ വ്യതിയാനങ്ങള്‍, കമ്പനികള്‍ സ്വരൂപിച്ച അഭിപ്രായങ്ങള്‍ എന്നിവ മന്ദഗതിയിലുള്ള നഗര ആവശ്യകതയെ സംബന്ധിച്ചാണ്.
ഉത്സവ സീസണും ഉപഭോക്തൃ വികാരത്തിലെ പുരോഗതിയും നഗര ഉപഭോക്തൃ ഡിമാന്‍ഡ് വര്‍ധിപ്പിക്കും. എന്നാല്‍ ആദ്യകാല സൂചനകള്‍ പ്രത്യേകിച്ച് പ്രതീക്ഷ നല്‍കുന്നില്ല, നഗരങ്ങളിലെ ഡിമാന്‍ഡിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ധനമന്ത്രാലയത്തിന്റെ പ്രതിമാസ അവലോകനം പറയുന്നു. ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി) വോളിയം വില്‍പ്പന വര്‍ധിച്ചതും ത്രീ വീലര്‍, ട്രാക്ടര്‍ വില്‍പനയിലെ വര്‍ധനയും ഗ്രാമീണ ഡിമാന്‍ഡ് മെച്ചപ്പെടുന്നതായി കാണിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.