image

1 Nov 2024 3:34 PM GMT

Economy

യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന

MyFin Desk

യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന
X

Summary

  • എട്ട് വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന നിരക്ക് യുപിഐ ഇടപാടുകളില്‍ രേഖപ്പെടുത്തുന്നത്
  • ആദ്യമായാണ് യുപിഐ 16 ബില്യണ്‍ വോളിയവും 23 ട്രില്യണ്‍ മൂല്യവും കടന്നത്


യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന; കഴിഞ്ഞ മാസം നടന്നത് 16.58 ബില്യണ്‍ മൂല്യമുള്ള 23 ട്രില്യണ്‍ രൂപയുടെ ഇടപാടുകള്‍

8 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് യുപിഐ ഇടപാടുകളില്‍ ഇത്രയും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുന്നത്. 2016 ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷമുള്ള ഡിജിറ്റല്‍ സംവിധാനത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഉത്സവ സീസണ്‍ പ്രമാണിച്ച് വ്യാപാരികള്‍ കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ആദ്യമായാണ് യുപിഐ 16 ബില്യണ്‍ വോളിയവും 23 ട്രില്യണ്‍ മൂല്യവും കടന്നത്.

സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ വോളിയത്തില്‍ 10 ശതമാനവും മൂല്യത്തില്‍ 14 ശതമാനവും വര്‍ധനയുണ്ടായി. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പങ്കിട്ട ഡാറ്റ പ്രകാരം ഓഗസ്റ്റില്‍ 20.61 ട്രില്യണ്‍ രൂപയുടെ 14.96 ബില്യണ്‍ യുപിഐ ഇടപാടുകള്‍ നടന്നു. ഒക്ടോബറില്‍ പ്രതിദിന യുപിഐ ഇടപാടുകള്‍ 535 ദശലക്ഷം കവിഞ്ഞു.

ഒക്ടോബറില്‍ 467 ദശലക്ഷം ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസ് (ഐഎംപിഎസ്) ഇടപാടുകള്‍ നടന്നു, സെപ്റ്റംബറിലെ 430 ദശലക്ഷത്തില്‍ നിന്ന് 9 ശതമാനം വര്‍ധനയാണുണ്ടായത്.

ഫാസ്ടാഗ് ഇടപാടുകളുടെ എണ്ണം സെപ്റ്റംബറിലെ 318 ദശലക്ഷത്തില്‍ നിന്ന് ഒക്ടോബറില്‍ 8 ശതമാനം വര്‍ധിച്ച് 345 ദശലക്ഷമായി. ഒക്ടോബറില്‍ 6,115 കോടി രൂപയുടെ ഇടപാടുകള്‍ നടന്നു.

ആധാര്‍ പ്രവര്‍ത്തനക്ഷമമാക്കിയ പേയ്‌മെന്റ് സിസ്റ്റത്തില്‍ (എഇപിഎസ്) ഒക്ടോബറില്‍ 126 ദശലക്ഷം ഇടപാടുകള്‍ നടന്നു, സെപ്റ്റംബറിലെ 100 ദശലക്ഷത്തില്‍ നിന്ന് 26 ശതമാനം വര്‍ധനയാണ് ഉണ്ടായത്.