image

25 Jan 2024 6:21 AM GMT

Economy

ഒഡിഒപി; യുപിയിലെ കയറ്റുമതി രണ്ട് ലക്ഷം കോടി കടന്നു

MyFin Desk

odop, exports in up crossed two lakh crores
X

Summary

  • വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ പ്രോഡക്ട് പദ്ധതി ആരംഭിച്ചത് 2018-ല്‍
  • യുപിയില്‍ പ്രവത്തിക്കുന്നത് 96 ലക്ഷം എംഎസ്എംഇ യൂണിറ്റുകള്‍
  • കോവിഡ് കാലത്ത് മടങ്ങിയെത്തിയവരില്‍ 40 ലക്ഷം പേര്‍ക്ക് ഇവിടെ തൊഴില്‍


ഉത്തര്‍പ്രദേശിന്റെ ഒരുജില്ല, ഒരു ഉല്‍പ്പന്നം പദ്ധതിയിലൂടെയുള്ള കയറ്റുമതി രണ്ട് ലക്ഷം കോടിയിലെത്തിയതായി മഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് ദിവസ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018-ലാണ് വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ പ്രോഡക്ട് (ഒഡിഒപി) പദ്ധതി ആരംഭിക്കുന്നത്. സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഈ പ്രോഗ്രാം നിര്‍ണായക സ്വാധീനം ചെലലുത്തുന്നതായും ആദിത്യനാഥ് പറഞ്ഞു.

ഈ പ്രോഗ്രാമിലെ ഉല്‍പ്പന്നങ്ങളുടെ ഇ-വിപണനത്തിനായി 'ഒഡിഒപി മാര്‍ട്ട് പോര്‍ട്ടല്‍' അദ്ദേഹം ആരംഭിച്ചു. ഉത്തര്‍പ്രദേശില്‍ 96 ലക്ഷം എംഎസ്എംഇ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് കാലയളവില്‍ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങിയെത്തിയ 40 ലക്ഷം പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭ്യമായിട്ടുണ്ട്. അപകടങ്ങളോ ദുരന്തങ്ങളോ ഉണ്ടായാല്‍ സംസ്ഥാനത്തെ എംഎസ്എംഇ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയുടെ സുരക്ഷാ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം നോയിഡയില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ട്രേഡ് ഷോയിലൂടെ ഉത്തര്‍പ്രദേശിന്റെ സാധ്യതകള്‍ ലോകം തിരിച്ചറിഞ്ഞെന്നും 500ലധികം വിദേശ ബയര്‍മാരെ ആകര്‍ഷിച്ചെന്നും ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

തന്റെ ഭരണത്തിന്‍ കീഴിലുള്ള സംസ്ഥാനത്തിന്റെ മൂന്നാം സ്ഥാപക ദിനത്തില്‍ സര്‍ക്കാര്‍ പുതിയ അപ്രന്റിസ്ഷിപ്പ് പദ്ധതി നടപ്പാക്കി. അതിന്റെ ഫലമായി ലക്ഷക്കണക്കിന് യുവാക്കളുടെ പങ്കാളിത്തം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ഉത്തര്‍പ്രദേശിലെ യുവാക്കള്‍ക്കും വ്യവസായികള്‍ക്കും ഇനി രാജ്യത്തിനകത്ത് തങ്ങളുടെ വ്യക്തിത്വം മറച്ചുവെക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫ്രാസ്ട്രക്ചറിലും കണക്റ്റിവിറ്റിയിലും പുരോഗതി കൈവരിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് കഴിഞ്ഞ ഏഴ് വര്‍ഷമായി അതിന്റെ സാമ്പത്തിക സ്ഥിതി ഉറപ്പിച്ചിട്ടുണ്ട്.

ചടങ്ങില്‍ ലഖ്നൗ ആസ്ഥാനമായുള്ള ശാസ്ത്രജ്ഞന്‍ റിതു കരിദാല്‍ ശ്രീവാസ്തവയെയും കാണ്‍പൂരിലെ നവീന്‍ തിവാരിയെയും ആദിത്യനാഥ് ഉത്തര്‍പ്രദേശ് ഗൗരവ് സമ്മാന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെയും ചന്ദ്രയാനിന്റെയും വികസനത്തില്‍ ഡോ.ശ്രീവാസ്തവ ഒരു പ്രധാന പങ്ക് വഹിച്ചു.

ഉത്തര്‍പ്രദേശിലെയും ഇന്ത്യയിലെയും പ്രാദേശിക ബിസിനസുകളെ ദേശീയ അന്തര്‍ദേശീയ പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര മൊബൈല്‍ ആഡ്-ടെക് പ്ലാറ്റ്ഫോം സ്ഥാപിച്ചതിനാണ് തിവാരിക്ക് അവാര്‍ഡ് ലഭിച്ചത്.

അദ്ദേഹത്തിന്റെ എന്റര്‍പ്രൈസ് വികസിപ്പിച്ച സോഫ്റ്റ്വെയര്‍ ലോകമെമ്പാടുമുള്ള 400 ദശലക്ഷത്തിലധികം സ്മാര്‍ട്ട്ഫോണുകളില്‍ സജീവമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാംസ്‌കാരിക പരിപാടികളും അരങ്ങേറി.