5 Aug 2023 3:06 PM IST
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കണമെന്നു ഗ്രാമീണ ബാങ്കുകളോട് കേന്ദ്ര ധനകാര്യ മന്ത്രി
MyFin Desk
Summary
- പ്രാദേശിക ഗ്രാമീണ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നവരിൽ ശ്രദ്ധ കേന്ദ്രീകരിക്കണം
- സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പ ക്കു പ്രാധാന്യം നൽകണമെന്ന് ബാങ്കുകളോട് മന്ത്രി
- കാർഷിക അനുബന്ധ മേഖലക്കും മുൻഗണന നൽകണം
രാജ്യത്തെ സമ്പദ് വ്യവസ്ഥ കൂടുതൽ പ്രാമുഖ്യം നൽകിയിരിക്കുന്ന സമ്പൂർണ ഡിജിറ്റലൈസേഷൻ എന്ന ലക്‌ഷ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന ഉപഭോക്താകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രാദേശിക ഗ്രാമീണ ബാങ്കുകളോട് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ.
കേന്ദ്ര സർക്കാർപദ്ധതികൾക്ക് മുൻഗണന നൽകണം
പ്രാദേശിക ഗ്രാമീണ ബാങ്കുകൾ സർക്കാരിന്റെ ക്ഷേമപദ്ധതികൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അതിനായി, പിഎംജെജെബി, പിഎംഎസ്ബിവൈ, പ്രധാൻമന്ത്രി ജൻധൻ യോജന, മുദ്ര യോജന,കിസാൻ ക്രെഡിറ്റ് കാർഡ് തുടങ്ങിയ കേന്ദ്ര പദ്ധതികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നു അവർ കൂട്ടിച്ചേർത്തു.
കാർഷിക അനുബന്ധ മേഖലക്ക് പ്രോത്സാഹനം നൽകണം
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ കാർഷിക അനുബന്ധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും ബാങ്കുകളെ ഓർമിപ്പിച്ചു. പ്രാദേശിക മേഖലയിൽ ഭൂരിഭാഗം ആളുകൾ ഏർപ്പെട്ടിരിക്കുന്ന മൃഗസംരക്ഷണം, മത്‍സ്യ ബന്ധനം, തുടങ്ങിയ കാർഷിക അനുബന്ധ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിന് കിസാൻ ക്രെഡിറ്റ് കാർഡിന് കീഴിൽ വായ്പ നൽകുന്നതിന് പ്രാമുഖ്യം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പ
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ സുപ്രധാന പങ്കു വഹിക്കുന്ന മേഖലയാണ് സൂഷ്മ ചെറുകിട ഇടത്തരം സംരഭങ്ങൾ. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ ആണ് ഇത്തരം സംരംഭങ്ങൾക്ക് കരുത്ത് പകരുന്നത്. അതിനാൽ പൊതുമേഖലാ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ ) നൽകുന്ന വായ്പകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
കൂടാതെ പ്രാദേശിക റൂറൽ ബാങ്കുകളും സ്പോൺസർ ബാങ്കുകളും കറന്റ് സേവിങ്സ് അക്കൗണ്ട് (CASA) അനുപാതം മെച്ചപ്പെടുത്തണം.അതേപോലെ പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെ ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം മെച്ചപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ചെന്നൈയിലെ സതേൺ മേഖലയിൽ നിന്നുള്ള പ്രാദേശിക റൂറൽ ബാങ്കുകളും ചെയർപേഴ്സൺമാരുടെയും മുതിർന്ന ഉദ്യാഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തിൽ ആണ് നിർമല സീതാരാമൻ ഇക്കാര്യങ്ങൾ നിർദ്ദേശിച്ചത്. സീനിയർ റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ , ധനകാര്യ സേവന വകുപ്പ് സെക്രട്ടറി,, തമിഴ് നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാനാ കേരളം, പുതുച്ചേരി, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ധനകാര്യ വകുപ്പ് സീനിയർ ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
സാങ്കേതിക വിദ്യ,ലോൺ മാനേജ്മെന്റ് സിസ്റ്റം, കോർ ബാങ്കിംഗ് സംവിധാനം എന്നിവ സതെൺ റീജിയനിൽ സമയ ബന്ധിതമായി മികച്ച രീതിയിൽ നടപ്പാക്കണമെന്നും കേന്ദ്ര ധനകാര്യ മന്ത്രി യോഗത്തിന് ശേഷം ട്വീറ്റ് ചെയ്തു.