14 Jan 2025 3:22 AM GMT
Summary
- വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ രേവന്ത് റെഡ്ഡി പങ്കെടുക്കും
- സിംഗപ്പൂര്‍ സന്ദര്‍ശിച്ചതിനുശേഷമാകും റെഡ്ഡി ദാവോസിലേക്ക് പോകുക
ജനുവരി 20 മുതല്‍ 22 വരെ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) സമ്മേളനത്തില്‍ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയും സംഘവും പങ്കെടുക്കും. കാബിനറ്റ് സഹപ്രവര്‍ത്തകന്‍ ഡി ശ്രീധര്‍ ബാബുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘമാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസിലേക്ക് പോകുക.
ഡബ്ല്യുഇഎഫ് മീറ്റിംഗിന് മുന്നോടിയായി, ജനുവരി 16 മുതല്‍ 19 വരെ അദ്ദേഹം സിംഗപ്പൂരില്‍ പര്യടനം നടത്തും. അവിടെ അദ്ദേഹം തെലങ്കാനയിലേക്കുള്ള നിക്ഷേപത്തെക്കുറിച്ചും നിര്‍ദ്ദിഷ്ട നൈപുണ്യ സര്‍വ്വകലാശാലയ്ക്കുള്ള സാധ്യതകളെക്കുറിച്ചും വിവിധ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തും.
വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ഇത് സംബന്ധിച്ച്അവലോകന യോഗം നടത്തി. കഴിഞ്ഞ വര്‍ഷം അദ്ദേഹം ദാവോസ് സന്ദര്‍ശിച്ചതിന്റെ ഫലമായി 40,000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനം ആകര്‍ഷിച്ചിരുന്നു.
വിവിധ പദ്ധതികള്‍ക്കായി ഒപ്പുവെച്ച 18 ധാരണാപത്രങ്ങളില്‍ 17 എണ്ണം ഇതിനകം ആംരംഭിച്ചതായി അറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്തിന്റെ വ്യാവസായിക നയം ഭാവിയില്‍ വലിയ നിക്ഷേപം ആകര്‍ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കുന്നു. ആദ്യ വര്‍ഷം സര്‍ക്കാര്‍ അവതരിപ്പിച്ച എല്ലാ ക്ഷേമ പദ്ധതികളും വികസന പരിപാടികളും സംസ്ഥാന സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സഹായിച്ചു, അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവന കൂട്ടിച്ചേര്‍ത്തു.