4 April 2025 6:15 PM IST
Summary
- മാന്ദ്യ സാധ്യത 60 ശതമാനമെന്ന് ജെപി മോര്‍ഗന്‍
- താരിഫ് നയം ചരക്ക് നീക്കത്തെയും വിതരണ ശ്യംഖലകളെയും ബാധിക്കും
താരിഫ് നയം തുടര്‍ന്നാല്‍ ആഗോള മാന്ദ്യം വന്നേക്കുമെന്ന് ജെപി മോര്‍ഗന്‍. മാന്ദ്യ സാധ്യത 60% മെന്നും പ്രവചനം.
വരും നാളുകളില്‍ ആഗോള സാമ്പത്തിക ശക്തിയായ അമേരിക്ക ഉയര്‍ന്ന പണപ്പെരുപ്പം രേഖപ്പെടുത്തും. വിലകയറ്റം ശക്തമാവും. താരിഫ് നയത്തിന്റെ പ്രതിഫലനം ഇങ്ങനെയായിരിക്കും അമേരിക്കയിലുണ്ടാവുക.
ഇതിന്റെ പിന്നാലെ ലോകരാജ്യങ്ങളിലേക്കും മാന്ദ്യമെത്തുമെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ 40 ശതമാനമായിരുന്നു ജെപി മോര്‍ഗന്റെ പ്രവചനം. അതാണ് താരിഫ് നയത്തിന് പിന്നാലെ 60 ശതമാനമാക്കിയത്. താരിഫ് നയം ചരക്ക് നീക്കത്തെയും വിതരണ ശ്യംഖലകളെയും ബാധിക്കും. ലോകരാജ്യങ്ങളിലെ ഇറക്കുമതി ചെലവ് ഉയരും.
2020 മുതല്‍ ഒട്ടേറെ പ്രതിസന്ധികളെയാണ് ആഗോള സമ്പദ് വ്യവസ്ഥ അഭിമുഖീകരിച്ചത്. കോവിഡ് മഹാമാരി, റഷ്യ-യുക്രെയ്ന്‍ യുദ്ധം, വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ നടപ്പിലാക്കിയ കടുത്ത പണനയങ്ങള്‍, ഇസ്രയേല്‍-ഗാസ സംഘര്‍ഷം എന്നിവ. ഈ അവസരത്തിലാണ് താരിഫ് നയം വരുന്നത്.
ഇതിനൊപ്പം അമേരിക്കയിലുണ്ടാവുന്ന ഏത് ആഘാതവും ലോകരാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നും ജെപി മൊര്‍ഗന്‍ പറയുന്നു. ഈ മുന്നറിയിപ്പിന് പിന്നാലെയാണ് 2020 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിലേക്ക് അമേരിക്കന്‍ സൂചികയായ എസ് & പി 500 വീണത്.