image

2 April 2025 3:45 AM

Economy

ആഭ്യന്തര വ്യവസായങ്ങളുടെ സംരക്ഷണം ലക്ഷ്യമെന്ന് ഗോയല്‍

MyFin Desk

goyal says the goal is to protect domestic industries
X

Summary

  • ഇന്ത്യ നീങ്ങുന്നത് സ്വതന്ത്ര വ്യാപാര കരാറുകളിലേക്ക്
  • താരിഫ് കുറയ്ക്കുന്നത് നിര്‍മ്മാതാക്കളുടെ മത്സരശേഷി വര്‍ധിപ്പിക്കും
  • ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കുന്നതും അന്താരാഷ്ട്ര വ്യാപാര മത്സരശേഷി മെച്ചപ്പെടുത്തുന്നതും ലക്ഷ്യം


വ്യാപാരം നിയന്ത്രിക്കുക, ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുക, കയറ്റുമതി-ഇറക്കുമതികളിലൂടെയുള്ള നികുതിയിലൂടെ വരുമാനം ഉണ്ടാക്കുക എന്നിവയാണ് രാജ്യത്തിന്റെ താരിഫ് നയം ലക്ഷ്യമിടുന്നതെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍, മാറിക്കൊണ്ടിരിക്കുന്ന വ്യാപാര സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, സ്വതന്ത്ര വ്യാപാര കരാറുകളിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രത്യേകിച്ച് ഇന്‍പുട്ടുകള്‍ക്കും ഇന്റര്‍മീഡിയറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും താരിഫ് കുറയ്ക്കുന്നത് നിര്‍മ്മാതാക്കളുടെ മത്സരശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കുന്നതിനും അന്താരാഷ്ട്ര വ്യാപാര മത്സരശേഷി മെച്ചപ്പെടുത്തുന്നതിനുമാണ് ഇന്ത്യയുടെ താരിഫ് ഇളവുകള്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യ-യുഎസ് വ്യാപാരത്തെക്കുറിച്ചുള്ള പ്രത്യേക മറുപടിയില്‍, വാണിജ്യ, വ്യവസായ സഹമന്ത്രി ജിതിന്‍ പ്രസാദ, പരസ്പര പ്രയോജനകരവും നീതിയുക്തവുമായ രീതിയില്‍ ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും ചര്‍ച്ചയിലാണെന്ന് അറിയിച്ചു.

നിലവിലുള്ള വിതരണ ശൃംഖലകളില്‍ താരിഫുകള്‍ ചെലുത്തുന്ന ആഘാതത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന പുതിയ അവസരങ്ങള്‍ തിരിച്ചറിയാന്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.