image

6 May 2023 2:00 PM

Economy

പഞ്ചസാര ഇനി കയ്ക്കും; 11 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്

MyFin Desk

പഞ്ചസാര ഇനി കയ്ക്കും; 11 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്
X

പഞ്ചസാര വില കുതിച്ചുയരുന്നു. ഇന്റര്‍കൊണ്ടിനന്റല്‍ എക്‌സ്‌ചേഞ്ചിലെ വില നിലവാരം അനുസരിച്ച് ഒരു പൗണ്ടിന് 27.41 സെന്റ് ആണ് വില. ജനുവരി മുതല്‍ 37% കുതിച്ചുയര്‍ന്നിട്ടുണ്ട്. എന്‍നിനോ ഭീതിയും ഉല്‍പ്പാദനം കുറഞ്ഞതുമാണ് പഞ്ചസാര വിലയെ 11 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിച്ചത്.

ന്യൂയോര്‍ക്കില്‍ നടന്ന വ്യാപാരികളുടെയും ഉല്‍പ്പാദകരുടെയും വിശകലന വിദഗ്ധരുടെയും യോഗത്തിലാണ് പഞ്ചസാര വില 11 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തിയെന്ന് അഭിപ്രായപ്പെട്ടു. ബ്രസീല്‍ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും പഞ്ചസാര കയറ്റുമതി തടഞ്ഞിട്ടുണ്ട്. കയറ്റുമതിക്ക് തയ്യാറായിരുന്ന പഞ്ചസാരയുടെ 85 ശതമാനവും തടഞ്ഞതായി ബ്രസീലിലെ ഷുഗര്‍ ട്രേഡര്‍ സുക്‌ഡെന്‍ ജനറല്‍ ഡയറക്ടര്‍ ജെറമി ഓസ്റ്റിന്‍ പറഞ്ഞു. ബ്രസീലിലെ പഞ്ചസാര വിളവ് 37,36,35 മില്യണ്‍ ടണ്ണായി ഇടിഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ പഞ്ചസാര ഉല്‍പ്പാദനത്തില്‍ മൂന്ന് ശതമാനത്തിന്റെ ഇടിവുണ്ടായെന്ന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇന്ത്യയും പഞ്ചസാര കയറ്റുമതി തടഞ്ഞേക്കും. മാര്‍ച്ച് മാസം മുതല്‍ പഞ്ചസാര വിലയില്‍ 17.6 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇക്കഴിഞ്ഞ ജനുവരി മുതല്‍ 37% ഉയര്‍ന്ന് പൗണ്ടിന് 27.41 സെന്റ് എന്ന ഉയര്‍ന്ന നിലവാരത്തിലെത്തി. ഹ്രസ്വകാല സപ്ലൈ ഇടിഞ്ഞതും എല്‍നിനോ ഭീതിയുമാണ് പഞ്ചസാര വില കൂടാന്‍ കാരണം.