9 Jan 2025 12:09 PM GMT
Summary
- ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ ശക്തമായ നേടുമെന്നും ഫ്രാങ്ക്ലിന്‍ ടെമ്പിള്‍ട്ടണ്‍ റിപ്പോര്‍ട്ട്
- വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ചെലവഴിക്കല്‍ വര്‍ധിച്ചു
- സ്വകാര്യ നിക്ഷേപത്തിലെ വര്‍ധനവ് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് 7 ശതമാനം വളര്‍ച്ചയെന്ന് പ്രവചനം. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ ശക്തമായ വളര്‍ച്ച കാഴ്ചവയ്ക്കുമെന്നും ഫ്രാങ്ക്ലിന്‍ ടെമ്പിള്‍ട്ടണ്‍ റിപ്പോര്‍ട്ട്.
രണ്ടാം പാദത്തിലെ മാന്ദ്യത്തിനുശേഷം രാജ്യത്തെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ചെലവഴിക്കല്‍ വര്‍ധിച്ചതും സ്വകാര്യ നിക്ഷേപത്തിലെ വര്‍ധനവും മൊത്തത്തിലുള്ള ഡിമാന്‍ഡ് മെച്ചപ്പെടുത്തും. കഴിഞ്ഞ പാദത്തില്‍ 5.4% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇത് താല്‍ക്കാലികമായ ഇടിവ് മാത്രമാണ്. വരുന്ന നാല് പാദങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ച 7 ശതമാനത്തിലെത്തും.
വ്യാവസായിക മേഖല തളര്‍ച്ച നേരിട്ടുവെങ്കിലും സേവന, കാര്‍ഷിക മേഖലകളിലെ പുരോഗതി തുണയായി. 2024 മധ്യത്തില്‍ പണപ്പെരുപ്പം ആര്‍ബിഐയുടെ നിയന്ത്രിത പരിധിയില്‍ തന്നെയായിരുന്നു. ഭക്ഷ്യവിലക്കയറ്റം വെല്ലുവിളി സൃഷ്ടിച്ചെങ്കിലും 5 ശതമാനത്തിലേക്ക് പണപെരുപ്പമെത്തിയത് ആശ്വാസകരമാണ്.
നിലവില്‍ മികച്ച ഉല്‍പ്പാദനമാണ് കാര്‍ഷിക മേഖലയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇത് മൊത്തത്തിലുള്ള സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.