image

25 Nov 2022 10:57 AM GMT

Economy

ഡെലിവറി ജീവനക്കാര്‍ക്ക് അപകട ഇന്‍ഷുറന്‍സും, പെന്‍ഷന്‍ കവറേജുമായി സിംഗപ്പൂര്‍

MyFin Desk

insurance coverage for gig workers
X

insurance coverage for gig workers

Summary

ഇന്ത്യയിലെ ഭക്ഷണ വിതരണ കമ്പനികളായ സ്വിറ്റി, സൊമാറ്റോ ജീവനക്കാര്‍ വേതന നിരക്ക് ഉയര്‍ത്തണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കേരളത്തിലടക്കം സമരം നടത്തുമ്പോഴാണ്, അയല്‍ രാജ്യമായ സിംഗപ്പൂര്‍ മാതൃകാപരമായ ചുവടുവെപ്പ് നടത്തുന്നത്.


ഭക്ഷണ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുന്ന വിതരണ ജീവനക്കാര്‍ക്ക് (ഡെലിവറി സ്റ്റാഫ്) ജോലിയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ കവറേജ് എന്നിവ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സിംഗപ്പൂര്‍. ഇന്ത്യയിലെ ഭക്ഷണ വിതരണ കമ്പനികളായ സ്വിറ്റി, സൊമാറ്റോ ജീവനക്കാര്‍ വേതന നിരക്ക് ഉയര്‍ത്തണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കേരളത്തിലടക്കം സമരം നടത്തുമ്പോഴാണ്, ഇന്ത്യയുടെ അയല്‍ രാജ്യമായ സിംഗപ്പൂര്‍ മാതൃകാപരമായ ചുവടുവെപ്പ് നടത്തുന്നത്.

2024 ഓടെ ഇത് നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രാജ്യത്തെ മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്നു. പുതിയ നിയമം നേട്ടമാകുന്നത് ഗ്രാബ്, ഗോജെക്, ഡെലിവറൂ, ഫുഡ്പാണ്ട തുടങ്ങിയ കമ്പനികളിലെ 73,000 ത്തോളം വരുന്ന ജീവനക്കാര്‍ക്കാണ് ബാധകമാവുക. ദേശീയ പെന്‍ഷന്‍ സംവിധാനത്തിനു കീഴില്‍ തൊഴിലാളികളില്‍ നിന്നും, തൊഴിലുടമയില്‍ നിന്നുമുള്ള തുകകള്‍ സ്വീകരിച്ചാണ് ഈ നേട്ടം നല്‍കുന്നത്.

തൊഴിലുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങളില്‍ ചികിത്സചെലവുകള്‍, വരുമാന നഷ്ടം, സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാല്‍ നഷ്ടപരിഹാരം എന്നിവയെല്ലാം ഇന്‍ഷുറന്‍സ് കവറേജില്‍ വരും. ഇത്തരം ഡെലിവറി ജീവനക്കാരെ പൂര്‍ണ സമയ തൊഴിലാളികളായി പരിഗണിക്കാറില്ല. അതിനാല്‍, ഇത്തരം തൊഴിലാളികളുടെ സംരക്ഷണം സംബന്ധിച്ച് മാനദണ്ഡങ്ങള്‍ രൂപീകരിക്കാനായി നിയമിച്ച ഉപദേശക സമിതിയുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയാണ് സിംഗപ്പൂര്‍ ഈ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നത്.