24 Sep 2024 11:07 AM GMT
Summary
- 45 ദിവസത്തിനുള്ളില്‍ പിഴയടക്കാനാണ് സെബി നിര്‍ദ്ദേശിച്ചിരിക്കുന്നത്
- ഗ്രൂപ്പ് കമ്പനികള്‍ക്ക് മൂലധന വായ്പ നല്‍കുന്നതില്‍ അശ്രദ്ധ കാണിച്ചതായാണ് സെബി കണ്ടെത്തി
അനില്‍ അംബാനിയുടെ മകന് സെബി ഒരു കോടി രൂപ പിഴ ചുമത്തി. റിലയന്‍സ് ഹോം ഫിനാന്‍സിലെ ക്രമക്കേടുകളെ തുടര്‍ന്നാണ് ജയ് അന്‍മോല്‍ അംബാനിക്ക് പിഴ ചുമത്തിയത്.
സുരക്ഷിതമല്ലാത്ത വായ്പകള്‍ക്ക് അംഗീകാരം നല്‍കിയെന്നതാണ് ജയ് അന്‍മോല്‍ അംബാനിക്കെതിരെ സെബി ഉന്നയിക്കുന്ന പ്രധാന ആരോപണം. 45 ദിവസത്തിനുള്ളില്‍ പിഴയടക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. റിലയന്‍സ് കാപിറ്റല്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് കമ്പനികള്‍ക്ക് മൂലധന വായ്പ നല്‍കുന്നതില്‍ അശ്രദ്ധ കാണിച്ചതായാണ് സെബി കണ്ടെത്തിയിരിക്കുന്നത്.
വിസ ക്യാപിറ്റല്‍ പാര്‍ട്ണേഴ്‌സ്, അക്യുറ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയക്ക് 20 കോടി രൂപവീതമുള്ള ജാമ്യമില്ലാത്ത വായ്പയ്ക്ക് ജയ് അന്‍മോള്‍ അനുമതി നല്‍കിയതായി സെബി ആരോപിച്ചു.
റിലയന്‍സ് ഹോം ഫിനാന്‍സിന്റെയും മറ്റ് റിലയന്‍സ് എഡിഎജി ഗ്രൂപ്പ് കമ്പനികളുടെയും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആണ് ജയ് അന്‍മോല്‍. കഴിഞ്ഞ മാസം സ്റ്റോക്ക് മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നതില്‍ നിന്നും അഞ്ച് വര്‍ഷത്തേക്ക് അനില്‍ അംബാനിയെ വിലക്കിയിരുന്നു.