image

25 Oct 2024 11:53 AM GMT

Economy

സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ വേഗത്തിലാക്കണമെന്ന് ഷോള്‍സ്

MyFin Desk

സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍   വേഗത്തിലാക്കണമെന്ന് ഷോള്‍സ്
X

Summary

  • വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് തടസങ്ങള്‍ നിരവധിയുണ്ട്
  • പ്രധാനമായും ഇന്ത്യയുടെ പാലുല്‍പ്പന്ന വിപണിയെ സംബന്ധിച്ച തര്‍ക്കമാണ് നിലവിലുള്ളത്


ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ വേഗത്തിലാക്കണമെന്ന് ഒലാഫ് ഷോള്‍സ്. ഇന്ത്യയുമായുള്ള പ്രതിരോധ, സാമ്പത്തിക പങ്കാളിത്തം ആഴത്തിലാക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധതയും ഷോള്‍സ് പ്രകടിപ്പിച്ചു

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സമഗ്രമായ സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ജര്‍മ്മനിയുടെ താല്‍പ്പര്യം ഷോള്‍സ് പ്രകടിപ്പിച്ചു. ഏകദേശം പതിറ്റാണ്ടുകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം 2022 ജൂണില്‍ പുനരാരംഭിച്ച ചര്‍ച്ചകള്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയുടെ പാലുല്‍പ്പന്ന വിപണിയെ സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്‍ ആവശ്യങ്ങളാണ് തടസങ്ങള്‍ക്ക് പ്രധാന കാരണം.

ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇരുപക്ഷവും പരസ്പരം സംവേദനക്ഷമത ചര്‍ച്ച ചെയ്താല്‍ വേഗത്തിലുള്ള കരാര്‍ കൈവരിക്കാനാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.

2024 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ജര്‍മ്മനിയിലേക്കുള്ള കയറ്റുമതി 10 ബില്യണ്‍ ഡോളറും ജര്‍മ്മനിയില്‍ നിന്നുള്ള ഇറക്കുമതി 16.7 ബില്യണ്‍ ഡോളറും ഉള്ളതിനാല്‍, യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യയുടെ മികച്ച വ്യാപാര പങ്കാളികളില്‍ ഒന്നാണ് ജര്‍മ്മനി.

ഇന്ത്യയുമായുള്ള പ്രതിരോധ, സാമ്പത്തിക പങ്കാളിത്തം ആഴത്തിലാക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധതയും ഷോള്‍സ് പ്രകടിപ്പിച്ചു.

റഷ്യയുടെ സൈനിക ഉപകരണങ്ങളെ ദീര്‍ഘകാലമായി ആശ്രയിക്കുന്ന ഇന്ത്യയുമായി പരിമിതമായ പ്രതിരോധ സഹകരണം ജര്‍മ്മനി നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ കൂടുതല്‍ സഹകരണം വേണമെന്ന് ഷോള്‍സ് പറഞ്ഞു. ഇരു രാജ്യങ്ങളും സംയുക്ത സംരംഭങ്ങള്‍ പിന്തുടരുന്ന വ്യോമയാനം, റെയില്‍വേ, ഓട്ടോമോട്ടീവ് വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയും ഷോള്‍സ് ചൂണ്ടിക്കാട്ടി.